മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസിന്‍റെ ലഹരിവേട്ട തുടരുന്നു.മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിവേട്ടയുടെ ഭാഗമായി ആകെ 22 പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇതില്‍ 22 ഓളം പേര്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ്.ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദുഷ് കുമാര്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത്ദേവ് (20), അയ്ഷ മുഹമ്മദ് (23), ദില്ലി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ (27) എന്നിവരെയാണ് മംഗളൂരു പോലീസ് റെയ്ഡില്‍ അറസ്റ്റിലായത്.
മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസിന്‍റെ ലഹരിവേട്ട തുടരുന്നു ; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment