ഇന്ത്യ ഒരു മതേതര രാജ്യമെന്ന പ്രതീക്ഷയെ തകിടം മറിക്കുന്നതും അതോടൊപ്പം തന്നെ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതുമായ സംഭവമാണ് കലാപ കലുഷിതമായ മണിപ്പൂരില്‍ നിന്നുമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിപ്പിക്കുന്ന വീഡിയോ ഏറെ വേദനാജനകമായിരുന്നു. മാത്രമല്ല, ഈ സ്‌ത്രീകളെ പിന്നീട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത പുറംലോകമറിയുന്നത്. അങ്ങനെയെങ്കില്‍ രണ്ടര മാസം പിന്നിട്ട കലാപത്തിനിടെ പുറംലോകമറിയാത്ത എത്രയെത്ര ഭീകര അനുഭവങ്ങളിലൂടെയാവും മണിപ്പൂര്‍ ജനത, പ്രത്യേകിച്ച മണിപ്പൂരി സ്‌ത്രീകള്‍ കടന്നുപോയതെന്ന് ഈ സംഭവത്തില്‍ നിന്നും വ്യക്തമാണ്. രാജ്യത്തെ ഏറ്റവും ധൈര്യശാലികളുള്ള സ്‌ത്രീകളെന്ന് വിശേഷിപ്പിക്കുന്ന ഒരു നാട്ടില്‍ നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നത് മറ്റൊരു വിരോധാഭാസം.
ക്രമസമാധാന നില തകര്‍ന്ന സമൂഹത്തിന് സംരക്ഷണം ഒരുക്കേണ്ട ഭരണാധികാരികളാവട്ടെ വിദേശരാജ്യങ്ങളില്‍ പര്യടനത്തിലാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം എന്താണെന്ന് ഇപ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പെത്തുന്നത്. യഥാര്‍ത്ഥ്യത്തില്‍ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനുള്ള അവസരം ഒരുക്കി നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നും പറയാം. എന്നിരുന്നാലും ഇരു ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം എന്ന തരത്തില്‍ മണിപ്പൂരിനെ മാറ്റി നിര്‍ത്താന്‍ ആവില്ല. കാരണം, ഇവിടെ കത്തിയമരുന്നത് ഒരു നാടാണ്. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ മതിവിദ്വേഷത്തിന്റെ കനല്‍ കോരിയിട്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്.
സംവരണത്തിന്റെയും കുടിയേറ്റത്തിന്റെയും പേരില്‍ സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്‌ത്തികള്‍ക്കും ഗോത്ര ജനതയായ കുക്കികള്‍ക്കുമിടയില്‍ കാലങ്ങളായി നീണ്ടുനിന്ന ഭിന്നത ഒരു വട്ടമേശ സമ്മേളനത്തില്‍ മാത്രം ഒത്തുതീര്‍പ്പാക്കുക എന്ന കടമ്പ മാത്രമെ സര്‍ക്കാരിന് മുന്നില്‍ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും അതിനുള്ള ഒരു ചെറിയ ശ്രമം പോലും സര്‍ക്കാര്‍ നടത്തിയില്ല എന്നതാണ് സത്യം. എല്ലാത്തിലുമുപരി ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വിദ്വേഷങ്ങള്‍ക്ക് ആയുധമാക്കിയതോ രണ്ട് സ്‌ത്രീകളുടെ മാനവും. നൂറുകണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞ, നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും എരിഞ്ഞമര്‍ന്ന കലാപം ആളിപടരുവാന്‍ അധികാരികള്‍ മൗനസമ്മതം നല്‍കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാനെത്തിയ പ്രതിപക്ഷ പാര്‍ട്ടികളെ കാണാന്‍ പോലും കൂട്ടാക്കാതിരുന്ന പ്രധാനമന്ത്രി ഇതിന് ഉത്തമ ഉദാഹരണമാണ്. മണിപ്പൂരിലെ കലാപ അന്തരീക്ഷം തണുപ്പിക്കാന്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ പോലും അത് താല്‍കാലികമാവുകയെ ഉള്ളു. വിഷയത്തില്‍ ശാശ്വതമായ പരിഹാരമാണ് മണിപ്പൂര്‍ ജനതയ്‌ക്ക് ആവശ്യം. കാരണം, മറ്റുള്ളവരെ പോലെ ഒരു സ്വസ്ഥമായ ഉറക്കം അത് മണിപ്പൂര്‍ ജനതയും ആഗ്രഹിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033