Monday, May 5, 2025 1:03 pm

ആനയെ കൊന്ന്‌ കുഴിച്ചിട്ട സംഭവം : ഒന്നാം പ്രതി കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാന്‍ റോയി സഹായത്തിനു വിളിച്ച സുഹൃത്താണ് സെബി. ഈ മാസം 14 നാണ് റോയിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയില്‍ 10 പേരാണുള്ളത്. കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്‍. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സ്ഥലമുടമ റോയിയുടെ ഒപ്പം ചേര്‍ന്ന് ആനയെ കുഴിച്ചിട്ട കുമളിയില്‍ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതല്‍ ഏഴ് വരെ പ്രതികളാകും. അഖിലിനൊപ്പം ചേര്‍ന്ന് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരും കേസില്‍ പ്രതികളാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

0
തിരുവല്ല : പുളിക്കീഴ് ഐ.സി.ഡി.എസ് പരിധിയിലെ കടപ്ര, നിരണം, നെടുമ്പ്രം,...

‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് ; നിയമ നടപടിയെന്ന് നിർമാതാവ്

0
കൊച്ചി: മോഹൻലാൽ നായകനായ 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ്...

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

0
കോട്ടയം : കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി...

ആശാ വർക്കർമാരുടെ രാപ്പകൽ സമര യാത്ര ആരംഭിച്ചു

0
കാസര്‍കോട് : സമരം കടുപ്പിച്ച് ആശാ വർക്കർമാർ. 45 ദിവസം നീളുന്ന...