പത്തനാപുരം : മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. കൊട്ടാരക്കര – പുനലൂർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസ് നിർവ്വഹിച്ചു. വികാരി റവ. ജോജി ജോൺ അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ രൂപരേഖ ജനറൽ കൺവീനർ പി.എ.സജിമോൻ അവതരിപ്പിച്ചു. ഇടവക നാൾവഴികൾ സെക്രട്ടറി റെന്നി ജോൺ അവതരിപ്പിച്ചു. ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള ഡയാലിസിസ് രോഗികൾക്കുള്ള “ആരോഗ്യ കിരണം, എൻ്റെ കരുതൽ തുടങ്ങിയ പദ്ധതികളും ജൂബിലി കലണ്ടർ, ജൂബിലി റ്റി കപ്പ്, തുടങ്ങിയവയുടെ വിതരണോദ്ഘാടനവും നടന്നു.
കൊട്ടാരക്കര – പുനലൂർ ഭദ്രാസനസെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോൺ, കുന്നുകുളം – മലബാർ ഭദ്രാസന സെക്രട്ടറി സജു ബി ജോൺ, ഭദ്രാസനട്രഷറർ ജോർജ്ജ് പണിക്കർ, തലവൂർ സെൻ്റർ ക്ലർജി പ്രതിനിധി റവ: ജോൺ ഏബ്രഹാം, മാർ ശെമവൂർ ദെസ്തുനി ഓർത്തഡോക്സ് ഇടവക വികാരി ഫാ. യൂഹാനോൻ ബാബു, ഇടവകാഗം റവ ഷൈനു ബേബി, ഇടവക ഭാരവാഹികളായ വി.റ്റി.സാംകുട്ടി, ജോസ് ജോർജ്ജ്, റ്റി. ജോർജ് കുട്ടി
എന്നിവർ പ്രസംഗിച്ചു. ഗായക സംഘം പ്രത്യേകം തയ്യാറാക്കിയ ജൂബിലി ഗാനം ആലപിച്ചു. ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എഴുത്തിയഞ്ച് ഡയാലിസിസ്, വിദ്യാഭ്യാസ സഹായം, സ്വയംതൊഴിൽ പദ്ധതി, മെഡിക്കൽ ക്യാമ്പുകൾ, മഞ്ഞക്കാല ഗ്രാമീണമേള, ലഹരിമുക്ത ഗ്രാമം, കൗൺസലിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ, മിനി ഹെൽത്ത് ക്ലിനിക്ക്, മെഡിക്കൻ ക്യാമ്പുകൾ, പരിസ്ഥിതിപ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആദരിക്കൻ, ജൂബിലി മാഗസീൻ എന്നിവ നടത്തും.