പൊതു ചടങ്ങിനിടെ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴില്‍ മേഖലയാണെന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നില്‍ എത്താന്‍ എളുപ്പല്ലെന്നും മഞ്ജു പറഞ്ഞു. പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ മഞ്ജു സംസാരിക്കുന്നതിന്റെ വീഡിയോ നിരവധിപേര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
സീരിയല്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല, ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴില്‍ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴില്‍ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുന്‍പിലെത്താന്‍. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.