Sunday, April 20, 2025 3:30 am

ഗോവയിൽ ചുറ്റി നടന്ന് മഞ്ജു പിള്ള, ചിത്രങ്ങൾ വൈറൽ…

For full experience, Download our mobile application:
Get it on Google Play

ഗോവയിൽ അവധിക്കാലം ആഘോഷിച്ച് മഞ്ജു പിള്ള. ഗോവയിലെ ബെനൗലിം ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബീച്ചിൽ ഏറെ സന്തോഷവതിയായി ആർത്തുല്ലസിക്കുന്ന നടത്തിയേ ആരാധകർക്ക് കാണാൻ സാധിക്കും. വടക്കൻ ഗോവയിലാണ് താരം ഇപ്പോഴുള്ളത്. ഇവിടം ശാന്തമാണ്. പാർട്ടിയും പാട്ടും ആരവങ്ങളും ഇവിടെ ഇല്ല. ബീച്ചുകളാണ് ഗോവയുടെ സൗന്ദര്യമെന്നു പറയേണ്ടതില്ലല്ലോ. ആഘോഷങ്ങൾ അവസാനിക്കാത്ത, പകലുകളും രാത്രികളും ഒരുപോലെ സജീവമായ, ഗോവ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. ഓൾഡ് ഗോവയിലെ ദേവാലയങ്ങളും വടക്കൻ ഗോവയിലെ ബീച്ചുകളും അവിടുത്തെ രാത്രിപാർട്ടികളും യാത്രയെ കൂടുതൽ രസകരമാക്കും. പനാജിയിലെത്തിയാൽ ഗോവയ്ക്ക് മറ്റൊരു മുഖമാണ്. മനോഹരമായ കടൽത്തീരങ്ങൾ മാത്രമല്ല, ഷോപ്പിങ്ങും രുചികരമായ തനതു വിഭവങ്ങളും എന്തും ലഭിക്കുന്നൊരിടം. വടക്കൻ ഗോവയെ അപേക്ഷിച്ച്, വൃത്തിയും ശാന്തതയും സമ്മാനിക്കും തെക്കൻ ഗോവയിലെ ബീച്ചുകൾ. പാർട്ടികളോ ക്ലബ്ബുകളോ പ്രതീക്ഷിച്ചു വരുന്നവർക്ക് ഇവിടെയെത്തിയാൽ നിരാശയായിരിക്കും ഫലം.

ഗോവൻ സന്ദർശകരിൽ അധികംപേർ എത്താത്തയിടമാണ് ബെനൗലിം ബീച്ച്. തെക്കൻ ഗോവയിലാണ് ഈ ബീച്ചും ഇതിനോട് ചേർന്നുള്ള ഗ്രാമവും സ്ഥിതി ചെയ്യുന്നത്. കാർപെന്റർമാരുടെ ഗ്രാമം എന്നാണ് ബെനൗലിം അറിയപ്പെടുന്നത്. സ്വർണവർണമാർന്ന മണൽ വിരിച്ച ബീച്ചുകളും മനോഹരമായ പാടങ്ങളുമൊക്കെ ഇവിടെയെത്തിയാൽ കാണുവാൻ കഴിയും. ഗോവയിലെ ഏക ഡോൺബോസ്‌കോ അനിമേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത് ബെനൗലിമിൽ ആണ്. സെന്റ് ജോസഫ് വാസിന്റെ ജന്മസ്ഥലമെന്ന ഖ്യാതിയും ഈ ഗ്രാമത്തിനുണ്ട്. രണ്ടു വലിയ ദേവാലയങ്ങൾ ഈ ഗ്രാമത്തിൽ കാണുവാൻ കഴിയും. നൂറ്റാണ്ടുകൾ പഴക്കമുള്ള ലയോള പെരേര കുടുംബത്തിന്റെ ചാപ്പലിന്റെ സ്ഥാനത്തു നിർമിച്ച ദി ഹോളി ട്രിനിറ്റി ദേവാലയമാണ് അതിലൊന്ന്. രണ്ടാമത്തേത്, സെന്റ് ജോസഫ് വാസിന്റെ മാമോദീസ നടന്ന ദി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയം. രസകരമായ ഒരു പുരാണകഥയും ബെനൗലിം ഗ്രാമത്തെ സംബന്ധിച്ചുണ്ട്.

പോർച്ചുഗീസുകാർ എത്തുന്നതിനു മുൻപ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത് ബാണഹള്ളി എന്നായിരുന്നു. ബാൺ എന്നാൽ സംസ്‌കൃതത്തിൽ അമ്പ് എന്നും ഹള്ളി എന്നാൽ കന്നടയിൽ ഗ്രാമം എന്നുമാണ് അർഥം. സ്കന്ദ പുരാണത്തിലെ സഹ്യാദിഖണ്ഡ പ്രകാരം പരശുരാമൻ കടലിനടിയിലേക്കു അമ്പെയ്യുകയും ആ അമ്പു കൊണ്ട ഭാഗത്തു നിന്നും സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപനായ വരുണ ദേവനോട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ അമ്പ് പതിച്ച ഭാഗമാണ് ബാണഹള്ളി എന്ന ഗ്രാമമായി മാറിയതെന്നാണ് വിശ്വാസം. ശേഷം ഉത്തരേന്ത്യയിൽ നിന്നുമുള്ള ഗൗഡ സാരസ്വത ബ്രാഹ്മണർ അവിടെ വന്നു താമസിച്ചതായും പറയപ്പെടുന്നു.വളരെ പ്രശസ്തമായ ക്ലോവ ബീച്ചിനു സമീപമായാണു ബെനൗലിം സ്ഥിതി ചെയ്യുന്നത്. സന്ദർശകരുടെ ബാഹുല്യം അധികമില്ലാത്തതു കൊണ്ടുതന്നെയാകണം വൃത്തിയുള്ളതും ശാന്തവും വളരെ മനോഹരവുമായ ബീച്ചുകളിൽ ഒന്നാണിത്. നീണ്ടു കിടക്കുന്ന മണൽ പുറത്തുകൂടി, കടൽക്കാറ്റുമേറ്റ്, ഏറെ നേരം നടക്കാനും അസ്തമയത്തിന്റെ മനോഹര കാഴ്ചകൾ കാണുവാനുമൊക്കെ ഏറെ അനുയോജ്യമാണ് ഇവിടം.

ബെനൗലിം ബീച്ചിലെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് ഡോൾഫിൻ സൈറ്റിങ് ടൂർ. ഡോൾഫിൻ സഫാരിയ്ക്കു പോകുവാനും ഇണകളുമൊത്ത് അവ ഉല്ലസിക്കുന്ന കാഴ്ച്ചകൾ കണ്ടാസ്വദിക്കാനും കഴിയും. ധാരാളം ജലവിനോദങ്ങളും ഇവിടെയെത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സ്പീഡ് ബോട്ടിങ്, ബനാന ബോട്ട് റൈഡിങ്, പാരാസെയിലിങ്, വിൻഡ് സർഫിങ്, ജെറ്റ് സ്കീയിങ് എന്നിവ അതിൽ ചിലതു മാത്രം.
മൽസ്യവിഭവങ്ങൾക്കു പേരുകേട്ടതാണ് ഗോവയിലെ തനതുരുചികൾ. ബീച്ചിനോട് ചേർന്ന് ധാരാളം ഷാക്കുകളുണ്ട്. സ്‌നാക്‌സും ഡ്രിങ്ക്‌സും മാത്രമല്ല, പലതരത്തിലുള്ള കടൽ മൽസ്യങ്ങൾ ചേർത്ത് തയാറാക്കുന്ന നിരവധി വിഭവങ്ങളും ഇവിടെ നിന്നും ആസ്വദിക്കാം. ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളിൽ നിന്നും രാത്രിയിൽ കടൽകാഴ്ചകളും കണ്ടു വിഭവസമൃദ്ധമായ ഭക്ഷണം രുചിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുമുണ്ട്.ബെനൗലിമിലെ അസ്തമയ സൂര്യന്റെ കാഴ്ചകൾ അതിമനോഹരം തന്നെയാണ്. കടലിൽ പതിക്കുന്ന സ്വർണ നിറമാർന്ന സൂര്യകിരണങ്ങളും തണുത്ത കാറ്റും വൈകുന്നേരത്തെ ആകാശ കാഴ്ചകളുമൊക്കെ അക്ഷരാർത്ഥത്തിൽ മനസിനുണർവ് സമ്മാനിക്കും. ഈ ബീച്ചിലെ രാത്രികൾ പൊതുവെ ശാന്തമാണെങ്കിലും പാട്ടും നൃത്തവും ലൈവ് പെർഫോമൻസുകളുമൊക്കെ ഇവിടെയും കാണുവാൻ കഴിയും. പ്രിയപ്പെട്ട ആളോടൊപ്പം ക്യാൻഡിൽ ലൈറ്റ് ഡിന്നർ കഴിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യവുമുണ്ട്.

തദ്ദേശീയ കരകൗശല കലാകാരന്മാരുടെ നിരവധി ഉല്പന്നങ്ങൾ ഇവിടുത്തെ മാർക്കറ്റിൽ ലഭ്യമാണ്. ആഭരണങ്ങൾ, കൗതുക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വീടിനു അലങ്കാരമാക്കാൻ കഴിയുന്നവ തുടങ്ങി അനവധി വസ്തുക്കൾ ആ കൂട്ടത്തിലുണ്ട്. താല്പര്യമുള്ളവർക്ക് അവ വാങ്ങാവുന്നതാണ്. കാശ്മീരിൽ നിന്നും ടിബറ്റിൽ നിന്നുമുള്ള വസ്തുക്കൾ വരെ മാർക്കറ്റിൽ ലഭ്യമാണ്. ബെനൗലിം ബീച്ചിലേക്ക് പ്രവേശനത്തിന് ഫീസില്ല. വർഷം മുഴുവൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിഥികൾക്ക് ഈ ബീച്ചിന്റെ സൗന്ദര്യമാസ്വദിക്കാം. മഞ്ഞുകാലമാണ് സന്ദർശിക്കാനുചിതമായ സമയം. നവംബർ മുതൽ ഫെബ്രുവരി വരെ സുഖകരമായ കാലാവസ്ഥയായതു കൊണ്ടുതന്നെ ധാരാളം സഞ്ചാരികൾ ആ സമയത്ത് ഇവിടെയെത്താറുണ്ട്. ബീച്ച് മാത്രമല്ല, അടുത്തുള്ള ദേവാലയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവയെല്ലാം അതിഥികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കും. വൈകുന്നേരത്ത് ബീച്ചിലെ മണൽപ്പരപ്പിൽ തണുത്തകാറ്റേറ്റ്, സൂര്യാസ്തമയം കണ്ടു മടങ്ങുകയും ചെയ്യാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഈസ്റ്റര്‍ ആശംസകള്‍

0
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച...

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്

0
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും...

ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മഞ്ചേരി: മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ്...

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു

0
കൊച്ചി : സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു...