Wednesday, June 26, 2024 4:59 pm

വെറുതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ് : മഞ്ജു വാര്യര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച ലോക്ക് ഡൌണിന് പിന്നാലെ കേന്ദ്രവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ ലോക്ക്ഡൗണ്‍ 21 ദിവസം നീണ്ടുനില്‍ക്കും. ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും രാജ്യത്ത് എവിടെയാണോ അവിടെ തന്നെ ഇരിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ ചിലര്‍ പുറത്തിറങ്ങി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് വീഡിയോയിലൂടെ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ആവർത്തിച്ച് പറഞ്ഞിട്ടും ആളുകള്‍ പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ കൂടി കണ്ടുകൊണ്ടിരിക്കുന്നത്. ഇവരെയൊക്കെ നിയന്ത്രിക്കുന്നതിനായി പോലീസിനും ഉദ്യോഗസ്ഥർക്കുമൊക്കെ ഒരുപാട് സമയം ചെലവിടേണ്ടി വരുന്നുണ്ട്. മരുന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തു പോകാം പക്ഷേ വെറുതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്. സഹായത്തിന് സര്‍ക്കാര്‍ മുന്നിലുണ്ടെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കണമെന്നും താരം പറയുന്നുമുണ്ട്. തോറ്റു പോയാല്‍ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും മഞ്ജു ഓർമിപ്പിക്കുന്നുണ്ട്. ഇത് എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ട അവസരമാണിതെന്നും വൈറസിന്റെ വ്യാപനം തടയുക ഓരോരുത്തരുടേയും കർത്തവ്യമാണെന്നും മഞ്ജു പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം : വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയമെന്ന് ഹൈക്കോടതി

0
കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമ‍ശനവുമായി...

കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി ; യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി...