മണ്ണടി : മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നിന് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മണ്ണടി വേലുത്തമ്പി ദളവ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. 2022- 23 വര്‍ഷത്തെ ബജറ്റില്‍ മൂന്നരക്കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍വഹണ ഏജന്‍സിയായി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
ലൈബ്രറിയുടെ വിപുലീകരണത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ ബുക്ക് മാര്‍ക്കിന്‍റെ ചുമതലയില്‍ നിരവധിയായ ഗവേഷണ റഫറന്‍സ് ഗ്രന്ഥങ്ങളും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ രണ്ടാം ഘട്ടം എന്ന നിലയില്‍ വേലുത്തമ്പി ദളവയുടെ ജീവിത ചരിത്രവുമായി ബന്ധപ്പെട്ട് സന്ദര്‍ശകര്‍ക്കായിഡിജിറ്റല്‍ വിഷ്വല്‍ സ്ഥിരം വേദി സംവിധാനം ക്രമീകരിക്കുമെന്നും. ഈ പദ്ധതിക്കായി തന്‍റെ സാമാജിക വികസന ഫണ്ട് വകയിരുത്തുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.തുളസീധരന്‍പിള്ള, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ്, ആര്‍ക്കിയോളജി ഡയറക്ടര്‍ ഇ.ദിനേശന്‍, ജില്ലാപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033