കുവൈത്ത് സിറ്റി : കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില്‍ സന്തോഷ് കുമാറിന്റെ ഭാര്യ അമ്പിളി (48) ആണ് മരിച്ചത്. അല്‍ അമീരി ആശുപത്രിയില്‍ ജൂലൈ 11 മുതല്‍ ചികിത്സയിലായിരുന്നു. അല്‍ജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു അമ്പിളി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സുലൈബിക്കാത്തില്‍ സംസ്‌കരിക്കും.
കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഫോട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്തും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിതനായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.