കോന്നി : മഴക്കാലം എത്തിയതോടെ കൂടുതൽ മനോഹരമായ മണ്ണീറ വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകരുവാൻ സഞ്ചരികളുടെ തിരക്ക് വർധിക്കുന്നു. നിരവധി വിനോദ സഞ്ചരികൾ ആണ് മണ്ണീറ വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ ആണ് ഇവിടെ എത്തുന്നവരിൽ അധികവും. കൊക്കാതോട് അപ്പൂപ്പൻ തോട് ഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന തോട്ടിലെ ജലമാണ് മണ്ണീറ വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. വലിയ ഉയരത്തിൽ നിന്ന് അല്ലാതെ പതിക്കുന്ന വെള്ളച്ചാട്ടത്തിൽ അപകട ഭീതി ഇല്ലാതെ ആർക്കും സന്ദർശിക്കാവുന്നതാണ്.
കൊച്ചു കുട്ടികൾ അടക്കം മണിക്കൂറുകൾ ചിലവഴിച്ചാണ് ഇവിടെ നിന്നും മടങ്ങുന്നത്. ഫോട്ടോ ഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകളിലോന്നാണ് ഇവിടേം. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് പോകുന്ന മണ്ണീറ റോഡിലൂടെ വേണം ഇവിടെ എത്തിചേരാൻ. മഴക്കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ഭംഗി ആകുന്നത്തോടെ സഞ്ചരികളുടെ ഒഴുക്കാണ് ഇവിടെ. എന്നാൽ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വർധിക്കേണ്ടത് ആവശ്യമാണ്. വെള്ളച്ചാട്ടം വനം വകുപ്പോ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അധികൃതരോ ഏറ്റെടുത്തെങ്കിൽ മാത്രമേ ഇവിടെ വികസനം സാധ്യമാകു. പാർക്കിങ് കേന്ദ്രം നിർമ്മിക്കാത്തതും ഇവിടുത്തെ പ്രധാന പ്രശ്നമാണ്. മുൻപ് ഇവിടെ വികസന പ്രവർത്തനങൾ നടപ്പാക്കാൻ അധികൃതർ ഉദ്ദേശിച്ചിരുന്നു എങ്കിലും ഒന്നും നടപ്പായില്ല.