Monday, July 1, 2024 8:42 am

മനു തോമസ് വിവാദം : മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയത് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സി.പി.എം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മനു തോമസ് വിവാദത്തിൽ‍ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയത് അന്വേഷിക്കാൻ സി.പി.എം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.വി ഗോപിനാഥ്, എം. പ്രകാശൻ എന്നിവരെയാണ് നിയോഗിച്ചത്. സമീപകാലത്ത് മനു തോമസ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ഏറെ വിവാദമായിരുന്നു. “സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാട്ടി, യുവജന കമ്മിഷൻ അധ്യക്ഷൻ എം.ഷാജിറിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. പ്രഹസനമായിരുന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ. ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിലെ ചില നേതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ട്. ആ നേതാക്കൾ ഇപ്പോഴും പല കാര്യങ്ങൾക്കും അവരെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പാർട്ടിയുടെ തണലിൽ വളർന്നവർ പാർട്ടിക്കും മേലെയായി.

പാർട്ടിക്ക് തിരുത്താൻ പരിമിതികളുണ്ട്. മനസ്സ് മടുത്താണ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വയം പുറത്ത് പോയതാണ്. തുറന്നു പറയാൻ ഒരു മടിയുമില്ല, എന്നും ഇടത് അനുഭാവിയായി തുടരും”. മനു പറഞ്ഞു. ഇതിനു പിന്നാലെ മനു തോമസിനെതിരെ പരസ്യ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തുവന്നിരുന്നു. മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രൈസ്തവ വിശ്വാസികളിൽ ശ്രദ്ധയൂന്നണം ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനോട് ബിജെപി

0
കൊല്ലം: മതമേലധ്യക്ഷന്മാരിലല്ല, ക്രൈസ്തവ വിശ്വാസികളിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനോട് ബി.ജെ.പി...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു ; 459 പേർ ചികിത്സ തേടി ; സ്കൂളുകൾക്ക് ജാഗ്രത...

0
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284...

കളിയിക്കാവിള കൊലപാതകം : നാലുകോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനോ ? കേസിൽ വൻ വഴിത്തിരിവ്

0
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ വൻ വഴിത്തിരിവ്. കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന...

എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ

0
കൊല്ലം: വീട് പരിശോധനയ്ക്കെത്തിയ ചാത്തന്നൂർ എക്സൈസ് പാർട്ടിയെ ആക്രമിച്ചയാളെ എക്സൈസ് പിടികൂടി...