പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മാളികപ്പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു. കഠിനമായ വ്രതം നോറ്റ് ഇരുമുട്ടികെട്ടും തലയിൽ വെച്ച് കല്ലുമുള്ളും നിറഞ്ഞ പാതകൾ താണ്ടിയെത്തിയിരുന്ന അയ്യപ്പഭക്തർ ദിവസങ്ങളോളമെടുക്കുന്ന യാത്രക്കിടെ ഭക്ഷണം പാകം ചെയ്യാനുള്ള അരിയും തേങ്ങയും ഇരുമുടിയിലെ പിൻകെട്ടിൽ കരുതിയിരുന്നു. കാലം മാറി ഭക്ഷണത്തിനായി അരി കരുതേണ്ട, അയ്യപ്പനുള്ള നിവേദ്യ സാധനങ്ങളും നടയിൽ അർപ്പിക്കാനുള അരിയും മാത്രം ഇരുമുടിയിൽ കരുതിയാൽ മതി. പക്ഷെ പല തീർത്ഥാടകരും അതല്ല കരുതുന്നത്. മാളികപ്പുറത്തുമുണ്ട് തെറ്റായ ആചാരങ്ങൾ. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടലും ഭസ്മമിടലും തൊട്ട് തെറ്റായ പ്രവണതകൾ ഉപേക്ഷിക്കണമെന്നും തന്ത്രി പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1