ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നതിനെതിരേ കേരളം സുപ്രീംകോടതിയെ സമീപിച്ചു. യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണു കേരളം നിലപാടറിയിച്ചത്.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചു രൂപേഷിനെതിരേ 2013-ല്‍ കുറ്റ്യാടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും 2014-ല്‍ വളയം പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയതു ചോദ്യം ചെയ്താണു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നതു വിലക്കണമെന്നാണു കേരളത്തിന്റെ ആവശ്യം.
മക്ഡൊണാള്‍ഡ്, കഐഫ്സി വില്‍പ്പന കേന്ദ്രങ്ങള്‍ ആക്രമിച്ച കേസില്‍ രൂപേഷിനെതിരെ ചുമത്തിയിരുന്ന യുഎപിഎ കുറ്റം കഴിഞ്ഞ ദിവസം പാലക്കാട്ടെ കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വളയം, കുറ്റ്യാടി കേസുകളില്‍ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. രൂപേഷ്, ഭാര്യ ഷൈന ഉള്‍പ്പെടെ ഒമ്പതു പ്രതികളെയാണു പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.