വയനാട് : മാനന്തവാടി തലപ്പുഴ കമ്പമലയിൽ പട്ടാപ്പകൽ മാവോയിസ്റ് പ്രകടനം. ഏഴുപേരടങ്ങിയ സംഘം തോക്കുകളുമായി കവലയിൽ പ്രകടനം നടത്തി . ഇവർ പോസ്റ്ററുകളും പതിച്ചു . ഉച്ചക്ക് 1.30 യോടെയാണ് സംഭവം. സംഘത്തിൽ മൂന്ന് വനിതകളും ഉണ്ടായിരുന്നു .
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ നടത്തുന്ന സമരത്തെ പിന്തുണക്കുന്നു എന്നും പൗരത്വ രജിസ്റ്റർ കണക്കെടുപ്പുമായി എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നും പോസ്റ്ററിൽ പറയുന്നു. ശ്രീലങ്കൻ അഭയാർഥികൾക്കു പൗരത്വം നിഷേധിക്കാനുള്ള നീക്കത്തെ എതിർക്കുക, കമ്പമലത്തൊഴിലാളികൾ ശ്രീലങ്കക്കാരല്ല എന്നീവിവരങ്ങളും പോസ്റ്ററിൽ ഉണ്ട് . സിപിഐ മാവോയിസ്റ് കബനീദളം എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.