കോന്നി : അരുവാപ്പുലം പഞ്ചായത്ത് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃഖലകള്‍ പൂര്‍ണമായും വീണ്ടെടുക്കുന്ന മാപ്പത്തോണ്‍ പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ് തുടങ്ങി. പഞ്ചായത്ത് പ്രദേശത്തെ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം എന്ന ലക്ഷ്യത്തോടെയാണ് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിങ് നടത്തുന്നത്.
പഞ്ചായത്ത് പ്രദേശത്തെ ജലസ്രോതസ്സുകളുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലകളിലെ നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗവുമായി സഹകരിച്ചാണ് മാപ്പിങ് നടത്തുന്നത്.
അരുവാപ്പുലം പഞ്ചായത്ത് കല്ലേലിത്തോട്ടം ലേബര്‍ ക്ലബിന് സമീപമുള്ള നീര്‍ച്ചാലിലാണ് സര്‍വ്വേയ്ക്ക് തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷീബ സുധീര്‍, വി കെ രഘു, ജോജു വര്‍ഗീസ്, പി സിന്ധു, സി.എൻ ബിന്ദു, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി ഗീത എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.