കൊച്ചി: സുരക്ഷിതമല്ലാത്ത ബോട്ട് സർവീസിനെതിരെ നടപടിയെടുക്കാനൊരുങ്ങി മരട് നഗരസഭ. ബോട്ട് നിയന്ത്രിക്കുന്നവരുടെ രേഖകൾ പരിശോധിക്കുമെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ചെയർമാന്‍ ആന്‍റണി ആശാൻ പറമ്പിൽ പറഞ്ഞു. നഗരസഭ സൗജന്യ യാത്രക്കായി സംഘടിപ്പിച്ചിരിക്കുന്ന ബോട്ടിന്‍റെ സുരക്ഷാവീഴ്ചയെ കുറിച്ച് പുറത്തുവന്ന വാർത്തയെ തുടർന്നാണ് നടപടി. മരട് നഗരസഭ തേവര- നെട്ടൂർ സർവീസിനായി അമ്പലക്കടവിൽ തയ്യാറാക്കിയിരിക്കുന്ന ബോൾഗാട്ടി എന്ന ബോട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് നടപടി. മനുഷ്യജീവന് ജീവന് പുല്ല് വില നൽകിയുള്ള ബോട്ട് സർവീസിനെതിരെ കർശന നടപടിയെടുക്കുമെന്ന് മരട് നഗരസഭ ചെയർമാൻ ആന്‍റണി ആശാൻ പറമ്പിൽ പറഞ്ഞു. ബോട്ടപകടങ്ങളുടെ തീവ്രത കുറക്കാൻ സർക്കാരും ഉദ്യോഗസ്ഥരും കർശന നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടും അത് പാലിക്കപ്പെടാതെ ലാഭം മാത്രം മുന്നിൽ കണ്ടാണ് പല ബോട്ടുകളുടേയും സർവീസ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033