മല്ലപ്പള്ളി : കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനം സംരക്ഷിക്കേണ്ട നിയമപാലകരുടെ മന:സമാധാനം തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി. സി വക്താവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ പറഞ്ഞു. കഴിഞ്ഞ എട്ടര വർഷക്കാലത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ പൊതുവിതരണ ശ്യംഖലയെ തകർത്തു. കിഫ്‌ബിയിലൂടെ നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ കിഫ്ബി പദ്ധതി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മുൻ ധനമന്ത്രി തോമസ്സ് ഐസക്ക് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സഖറിയ അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അഡ്വ. റെജി തോമസ്, ജി.സതീഷ് ബാബു, സുരേഷ് ബാബു പാലാഴി, ശോശാമ്മ തോമസ്, ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, കീഴ് വായ്പൂര് ശിവരാജൻ, സി.പി ഓമനകുമാരി, എ.ഡി.ജോൺ, റെജി പണിക്കമുറി, സാം പട്ടേരി, അനിൽ തോമസ്, അനില ഫ്രാൻസിസ്, കെ.ജി.സാബു , എം.കെ സുഭാഷ് കുമാർ, മാന്താനം ലാലൻ, ലിൻസൺ പാറോലിയ്ക്കൽ, കൊച്ചു മോൻ വടക്കേൽ, റെജി തേക്കുങ്കൽ, മീരാൻ സാഹിബ്, ജിം ഇല്ലത്ത്, റിദ്ദേഷ് ആന്റണി, വി.ടി ഷാജി, മോഹനൻ കോടമല, കെ.പി ശെൽവകുമാർ , അനിൽ ഏബ്രഹാം ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.