കൊച്ചി: കടൽ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രീയരീതികൾ പരിശീലിപ്പിക്കാൻ 21 ദിവസത്തെ വിന്റർ സ്കൂളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ ജീവികളുടെ ജീനോം വിശകലനം ഉൾപ്പെടെ ജനിതകപഠന മേഖലയിൽ ഏറ്റവും പുതിയ അറിവും സാങ്കേതിക വിദ്യകളും യുവഗവേഷകരെ പരിചയപ്പെടുത്തുന്ന വിന്റർ സ്കൂൾ 2025 ജനുവരി 15ന് തുടങ്ങും. മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങലെ നേരിടാൻ ജീവിവർഗങ്ങളിൽ സംഭവിക്കുന്ന ജനിതകവ്യതിയാനം, മോളിക്യുലാർ ബാർകോഡിംഗ്, ജനിതകപഠനങ്ങളിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ, പോപുലേഷൻ ജെനിറ്റിക്സ്, മെറ്റാ ബാർകോഡിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സമുദ്രസമ്പത്തിന്റെ സുസ്ഥിര മാനേജ്മെന്റിന് സഹായകരമാകുന്ന ഈ മേഖലയിലെ ഗവേഷണരീതികൾ യുവഗവേഷകരിലേക്ക് കൈമാറുകയാണ് ലക്ഷ്യം. വിന്റർ സ്കൂളിൽ പങ്കെടുക്കുന്നവരുടെ യാത്ര, താമസ ചിലവുകൾ സിഎംഎഫ്ആർഐ വഹിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. 25 സീറ്റാണുള്ളത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. www.cmfri.org.in
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1