Saturday, May 10, 2025 8:10 am

കടലവകാശ പ്രഖ്യാപന മഹാസമ്മേളനവും തീരദേശ സദസുകളും സംഘടിപ്പിക്കും ; ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടലിൻ്റെ അവകാശം കടലിൻ്റെ മക്കളായ മത്സ്യത്തൊഴിലാളികൾക്കാണ് എന്ന് പ്രഖ്യാപിക്കുന്ന സമ്പൂർണ്ണവും സമഗ്രവുമായ കടലവകാശ നിയമനിർമ്മാണം കേന്ദ്രസർക്കാർ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് തീരദേശ സദസുകളും സമ്പൂർണ്ണ കടലവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അതിജീവനത്തിനായി ഏറെ വെല്ലുവിളികൾ നേരിട്ട ആദിവാസി ഗോത്ര സമൂഹങ്ങളുടെ അവകാശം ഉറപ്പുവരുത്തിയ 2006ലെ വനാവകാശ നിയമത്തിന്റെ അതേ മാതൃകയിൽ മത്സ്യത്തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന നിയമം നിർമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം സംഘടിപ്പിച്ച നയ രൂപീകരണ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ജോസ് കെ മാണി.

ബ്ലൂ ഇക്കണോമിക് പോളിസിയുടെ ദോഷവശങ്ങൾ ഏറെ ബാധിക്കുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തെയാണ്. സാമ്പത്തിക ശക്തികൾ കടലിൻറെ പുതിയ അവകാശികൾ ആവുകയും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തുള്ള സമ്പൂർണ്ണ അവകാശം നഷ്ടമാവുകയും ചെയ്യും. സമുദ്രത്തിലും സമുദ്രതീരത്തും വൻതോതിൽ ധാതു ഖനനങ്ങൾ വ്യാപകമായി നടക്കുമ്പോൾ തീരത്തു നിന്നും മത്സ്യത്തൊഴിലാളികൾക്ക് കുടിയിറങ്ങേണ്ടിവരും. കേരളത്തിലെ 11 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.ഇതു പരിഹരിക്കുവാൻ വനാവകാശ നിയമത്തിലൂടെ ആദിവാസി ഗോത്ര വിഭാഗങ്ങളെ പരിരക്ഷിച്ചത് പോലെ മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകുവാൻ കടലവകാശ നിയമം പാർലമെന്റ് പാസാക്കണം. മത്സ്യത്തൊഴിലാളികളുടെ ആവാസഘടനയെയും കടലിന്റെ പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ഇത്തരമൊരു നിയമം അനിവാര്യമാണ്.

1.ബ്ലൂ ഇക്കാണമി പോളിസിയിൽ വിവക്ഷിക്കുന്ന പ്രവർത്തനങ്ങൾ കടലിലും കടൽത്തീരത്തും നടത്തുമ്പോൾ മത്സ്യത്തൊഴിലാളി ആവാസ മേഖലകളെ ഒഴിവാക്കാനുള്ള സമഗ്രമായ ചട്ട നിർമ്മാണം നടത്തണം
2.മത്സ്യസമ്പത്ത് അടക്കമുള്ള ഭക്ഷ്യയോഗ്യമായ കടല്‍ വിഭവങ്ങള്‍ ശേഖരിക്കുന്നതിന് സമുദ്ര ദൂരപരിധി നിര്‍ണ്ണയിച്ചുകൊണ്ടുള്ള അവകാശം
3. കടല്‍ത്തീരങ്ങളില്‍ ബാഹ്യഇടപെടല്‍ കൂടാതെ വാസസ്ഥലം നിര്‍മ്മിച്ച് ജീവിക്കുന്നതിനുള്ള അവകാശം
4.വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ തീരമേഖലയോട് ചേര്‍ന്ന് പുനരധിവാസത്തിനുള്ള അവകാശം.
5. തീരശേഷണവും കടല്‍ക്ഷോഭവുംമൂലം ഭവനരഹിതരാകുന്നവര്‍ക്ക് അതേ തീരത്തോ തൊട്ടടുത്ത കടല്‍ത്തീരത്തോ പൊതുഭൂമി ഏറ്റെടുത്ത് കിടപ്പാടം നിര്‍മ്മിച്ച് ലഭിക്കുന്നതിനുള്ള അവകാശം.
6.പുനരധിവാസത്തിന് തീരഭൂമി ഏറ്റെടുക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിയമ—നിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്കുള്ള അവകാശം.

മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനും അതിജീവനത്തിനുമായി അവർ ആവശ്യപ്പെടുന്ന സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രവും സമ്പൂര്‍ണ്ണവുമായ ‘കടലവകാശനിയമം ‘ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചു നല്‍കേണ്ടത് രാജ്യം അനുവര്‍ത്തിക്കേണ്ട കടമയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കടലും കടൽ വിഭവങ്ങളും വലിയതോതിൽ സ്വകാര്യവൽക്കരിക്കുകയാണ് ബ്ലൂ ഇക്കണോമിക് പോളിസിയിലൂടെ സംഭവിക്കാൻ പോകുന്നതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് അഭിപ്രായപ്പെട്ടു. കടലിൻറെ മക്കളായ മത്സ്യത്തൊഴിലാളികളെ തീരത്തു നിന്നും വൻതോതിൽ ഈ നയം കുടിയൊഴിപ്പിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടൽ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ മികച്ച പ്രായോഗിക പദ്ധതികൾ അനിവാര്യമാണെന്ന് മുൻ ഫിഷറീസ് മന്ത്രിയും കേരള സർക്കാരിൻറെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ.കെ വി തോമസ് പറഞ്ഞു. വികസന പദ്ധതികളുടെ ഗുണഫലം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര പദ്ധതികൾ നടപ്പാക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് മുൻഫിഷറീസ് ജോയിൻ ഡയറക്ടർ എം എസ് സാജു പറഞ്ഞു.  ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് മോഡറേറ്റർ ആയിരുന്നു. സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ എംഎൽഎ, ഫോർജിയോ റോബർട്ട്, ജോസി പി തോമസ് എന്നിവർ വിഷയകലനങ്ങൾ നടത്തി. സംഘാടകസമിതി ചെയർമാൻ അഡ്വ പ്രമോദ് നാരായണൻ എംഎൽഎ സ്വാഗതവും സംഘാടകസമിതി കൺവീനർ ബേബി മാത്യു കാവുങ്കൽ കൃതജ്ഞതയും പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ

0
ദില്ലി : ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ....

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

0
മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ...

പാകിസ്താനിലെ അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

0
കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്....