പത്തനംതിട്ട : പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്കൂള്‍ ഇന്ന് മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളായി മാറി. ഇവിടെ പഠിച്ചിരുന്നവരും ഏറെ മാറി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാല്‍ സഹപാഠികളെ പരസ്പരം അറിയുവാന്‍ മിക്കവര്‍ക്കും കഴിയുന്നില്ല. തിരക്കുപിടിച്ച ജീവിതത്തില്‍ സമയത്തോട് പടപൊരുതി മുന്നേറുമ്പോള്‍ സ്കൂള്‍ ജീവിതത്തെപ്പറ്റിപോലും ഓര്‍ക്കാറില്ല. എന്നാല്‍ ഒരിക്കലെങ്കിലും അതോര്‍ത്താല്‍ പിന്നീട് അതോര്‍ക്കാതിരിക്കുവാനും കഴിയില്ല. അത്രക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍ തന്ന കലാലയവും അധ്യാപകരും കൂട്ടുകാരും …..വര്‍ഷങ്ങള്‍ പുറകിലേക്ക് മനസ്സുകള്‍ സഞ്ചരിക്കുമ്പോള്‍ ഒരുപക്ഷെ വേഗം പോരെന്നു തോന്നും. ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു പ്രേമങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു കഴിഞ്ഞ ആ കാലം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെങ്കിലും….ഒരോര്‍മ്മ പുതുക്കല്‍ ….മനസ്സുകളെ ആ പഴയ പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്കൂളിന്റെ മുറ്റത്തേക്ക് ഒന്ന് ലാന്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് 1970 ലെ എസ്എസ്എൽസി ഇംഗ്ലീഷ് മീഡിയം ബാച്ച് (ഡിവിഷന്‍. എ).
സഹപാഠികളെ കണ്ടെത്തുക ഏറെ ശ്രമകരമായ ജോലിയാണ്. അതുകൊണ്ടായിരിക്കും ഇതിന് മുന്നിട്ടിറങ്ങിയവര്‍ പതനംതിട്ട മീഡിയയുടെ സഹായം തേടിയത്. കൂടാതെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പും “Mar Thoma HS Class of ’70 Alumni Page’ എന്ന പേരിൽ ഒരു ഫെയ്സ് ബുക്ക് പേജും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഇനിയും ഈ വലയിലേക്ക് കടക്കുകയാണ് ചെയ്യേണ്ടത്. അധികം വൈകാതെ പഴയ ഓര്‍മ്മകള്‍ അയവിറക്കുവാന്‍ ഒരുവേദി ക്രമീകരിക്കുകയാണ് ഇതിന്റെ സംഘാടകരായ പഴയ കുട്ടികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടുക
റിട്ടയേഡ് വിംഗ് കമാണ്ടര്‍ രാജു തോമസ് പനക്കല്‍ – +1 604 4466511
അഡ്വ. ജോര്‍ജ്ജ് താഴത്തേതില്‍, പത്തനംതിട്ട +91 94470 12758