പത്തനംതിട്ട: മാർത്തോമാ ഇടവകയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം പത്തനംതിട്ട മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഇടവക വികാരി റവ. ഡോ. മാത്യു എം തോമസ് അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഭിവന്ദ്യ റവ. ഡോ. ജോസഫ് മാർ ബാർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുമേനി ഉദ്ഘാടനം ചെയ്തു. സഭാ കൊല്ലം കൊട്ടാരക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർഎ ഷിബു ഐ എ എസ് മുഖ്യ സന്ദേശം നൽകുകയും നവതിയോടനുബന്ധിച്ചു വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസിനുള്ള ഫണ്ട് കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിക്ക് നൽകിക്കൊണ്ട് നിർവഹിക്കുകയും ചെയ്തു.
എം പി ആന്റോ ആന്റണി എം പി ഡയറക്ടറി പ്രകാശനം ചെയ്തു. നവതിയോട് അനുബന്ധിച്ച് ഇടവക അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയുണ്ടായി. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പള്ളിയുടെ സമീപ വാർഡുകളിലെ നിർധനർക്കുള്ള ഭക്ഷണകിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. നവതിയോട് അനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായ ഭക്ഷണപ്പൊതിയുടെ ഫണ്ട് വിതരണം വയലത്തല കൃപ ഭവൻ ഡയറക്ടർക്ക് നൽകിക്കൊണ്ട് വന്ദ്യ ദിവ്യ സജു പാപ്പച്ചൻ റമ്പാൻ നിർവഹിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രോഗികൾക്കുള്ള ഭക്ഷണവിതരണത്തിന് ഉള്ള ഫണ്ട് വിതരണം വന്ദ്യ ദിവ്യ മാത്യു കെ ചാണ്ടി റമ്പാനും നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി റവ മാത്യു വർഗീസ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, റവ മാത്യു സക്കറിയ, ജോർജ് ഫിലിപ്പ്, ജോർജ് കെ. നൈനാൻ ( നവതി ജനറൽ കൺവീനർ), ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.