തിരുവല്ല : വർത്തമാനകാല യുവതക്കൊപ്പം അവരുടെ പ്രതിസന്ധികൾ മനസിലാക്കി വൈദികർ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും സമൂഹത്തിന്റെ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ഈ കാലഘട്ടത്തിൽ ദൗത്യമേഖലകൾ വിസ്തൃതമാക്കണമെന്നും മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു. വാർഷിക വൈദിക കോൺഫ്രൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമ്മാ സഭ പുതിയതായി നിയമിച്ച 3 വികാരി ജനറൽമാരുടെ നിയോഗശ്രുശ്രൂഷ കുർബാന മദ്ധ്യേ നടത്തി. കുർബാനയ്ക്ക് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ നേതൃത്വം നൽകി. റവ.തോമസ് കെ.ജേക്കബ്, റവ.ഷാം പി.തോമസ്, റവ. കെ.വി.ചെറിയാൻ എന്നീ വൈദീകർ വികാരി ജനറാൾമാരായി ചുമതലയേറ്റു. സഭാസെക്രട്ടറി റവ.എബി ടി. മാമ്മൻ, കോൺഫ്രൻസ് കൺവീനർ റവ.ബിജു കെ.ജോർജ്, കോൺഫറൻസ് ട്രഷറാർ റവ.ജോർജ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലീത്താ, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്താ, ഐസക് മാർ ഫീലക്സിനോസ്, ഏബ്രാഹം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നീ എപ്പിസ്കോപ്പാമാരും റവ. സാജു സി.പാപ്പച്ചൻ, റവ.ഡോ.ജോസഫ് ഡാനിയേൽ, റവ.മാത്യു കെ.ചാണ്ടി എന്നീ റമ്പാൻമാരും സന്നിഹിതരായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033