ഒട്ടുമിക്ക ആളുകളും ചെയ്യുന്ന കാര്യമാണ് ഏതെങ്കിലും വാഹനത്തിൻ്റെ ബേസ് വേരിയൻ്റ് വാങ്ങിയതിന് ശേഷം ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ ഫിറ്റ് ചെയ്യുക എന്നത്. എന്നാൽ ഒരുപാട് മോഡിഫിക്കേഷൻ ചെയ്ത് വാഹനത്തിൻ്റെ ലുക്ക് നശിപ്പിക്കുന്നവരുമുണ്ട് കേട്ടോ. ഒരു ബേസ് മോഡൽ എടുത്താൽ എന്തൊക്കെ കാര്യങ്ങളാണ് അത്യാവശ്യമായി ചെയ്യേണ്ടത് എന്നറിയാമോ. മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ ബേസ് വേരിയൻ്റിൽ എന്തൊക്കെ ഫീച്ചറാണ് ലഭിക്കാത്തത് എന്നും മോഡിഫൈ ചെയ്യേണ്ടത് എന്തൊക്കെ എന്നും നോക്കാം. 7.46 ലക്ഷം രൂപയാണ് മാരുതി ഫ്രോങ്ക്‌സ് എസ്‌യുവിയുടെ സിഗ്മ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.
ഇത് നിരത്തിലെത്തുമ്പോള്‍ ഏകദേശം 9 ലക്ഷം രൂപയാകും. എസ്‌യുവിയുടെ മറ്റ് വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില 8.32 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെ പോകുന്നു. ബ്ലു (സെലസ്റ്റിയല്‍), ഗ്രാന്‍ഡ്യുര്‍ ഗ്രേ, എര്‍ത്തന്‍ ബ്രൗണ്‍, എര്‍ത്തന്‍ ബ്രൗണ്‍, ബ്ലാക്ക് റൂഫോട് കൂടിയ എര്‍ത്തന്‍ ബ്രൗണ്‍, ഒപുലന്റ് റെഡ്, ബ്ലാക്ക് റൂഫോട് കൂടിയ ഒപുലന്റ് റെഡ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ബ്ലാക്ക് റൂഫുള്ള സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകൾ ലഭിക്കും. ഈ കാറിന്റെ വലിപ്പം നോക്കിയാല്‍ 3995 എംഎം ആണ് ഇതിന്റെ നീളം. 1,765 എംഎം വീതിയും 1550 എംഎം ഉയരവും 2,520 എംഎം വീല്‍ബേസും 965 കിലോഗ്രാം ഭാരവുമുണ്ട്.
മികച്ചതെന്ന് പറയാവുന്ന 190 എംഎം ഗ്രൗണ്ട്ക്ലിയറന്‍സ് ഇതിനുണ്ട്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ കമ്പനിയുടെ തുറുപ്പുചീട്ടായ ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നാണ് ഈ മോഡലിന്റെ ഡിസൈന്‍ പ്രചോദനം. അകത്തളം ബലേനോയ്ക്ക് സമാനമാണ്. ബേസ് വേരിയൻ്റിൽ ഒരുപാട് ഫീച്ചറുകൾ വരുന്നില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ മാരുതി തങ്ങളുടെ ഉപഭോക്താക്കളെ അങ്ങനെ നിരാശപ്പെടുത്താറില്ല. അകത്തേക്ക് നോക്കിയാൽ ബേസ് വേരിയൻ്റിൽ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കുന്നില്ല. സ്റ്റിയറിങ്ങിൽ കൺട്രോൾ സ്വിച്ചുകൾ ഇല്ല, ബേസ് വേരിയൻ്റിൽ നാല് ഡോറുകളിലും പവർ വിൻഡോ, ഏസി, പവർ സ്റ്റിയറിങ്ങ് 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയൊക്കെയാണ് ലഭിക്കുന്നത്.
എന്നാൽ അകത്തളത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയാണ് എങ്കിൽ കിടിലൻ ലുക്ക് ലഭിക്കും. ഒരു 30,000 രൂപ മുടക്കിയാൽ വാഹനത്തിന് വളരെ മാന്യമായ ഒരു മോഡിഫിക്കേഷൻ ലഭിക്കുന്നതാണ്. ഒരു ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടൊപ്പം നാല് സ്പീക്കർ, പിന്നെ ഫ്ലോർ മാറ്റുകൾ അതോടൊപ്പം തന്നെ റിയർ വ്യു മിററുകൾ ബ്ലാക്ക് കളറിലാണ് ലഭിക്കുന്നത്. അത് വേണമെങ്കിൽ ഒരു കാർബൺ ഫൈബർ കോട്ടിങ്ങ് കൊടുത്താൽ മികച്ചതായിരിക്കും. വാഹനത്തിൻ്റെ പുറത്ത് ഒരുപാട് കോപ്രായങ്ങൾ കാണിച്ചു കൂട്ടരുത്. ബേസ് വേരിൻ്റിൽ വാഹനത്തിൻ്റെ എക്സ്റ്റീരിയറിൽ മാറ്റമുണ്ട്.
അതായത് വാഹനത്തിന് ഡിആർഎൽ ലഭിക്കുന്നില്ല. അതോടൊപ്പം തന്നെ എൽഈഡി പ്രൊജക്ടർ ലാമ്പുകൾക്ക് പകരം ഹാലജൻ ബൾബുകളാണ് ബേസ് വേരിയൻ്റിൽ ലഭിക്കുന്നത്. അകത്ത് ചെറിയ മാറ്റങ്ങളും ഒരു നാല് അലോയ് വീലുകളും കൂടി വാഹനത്തിന് കൊടുത്താൽ തന്നെ വാഹനത്തിൻ്റെ ലുക്ക് വേറെ ലെവലായിരിക്കും. ഒരു കാര്യം പ്രത്യേകം ഓർക്കണം നിയമപരമല്ലാത്ത മോഡിഫിക്കേഷൻ ചെയ്ത് പണി മേടിച്ചു കൂട്ടരുത്. വാഹനത്തിന് ചേരുന്ന മോഡിഫിക്കേഷനുകൾ വേണം നടത്താൻ. കാറിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളിലേക്ക് വന്നാല്‍ ഇത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. എന്നാല്‍ 1.2 ലിറ്റര്‍ K12C ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് സിഗ്മ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്.
90 bhp പവറും 113 Nm ടോര്‍ക്കും വികസിപ്പിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് ട്രിമ്മുകളില്‍ ഈ എഞ്ചിന്‍ ഓപ്ഷനൊപ്പം 5 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാണ്. ഫ്രോങ്ക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഈ മോഡലിലൂടെ മാരുതി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മടക്കിക്കൊണ്ടുവരുന്നു എന്നതാണ്. ഡെല്‍റ്റ പ്ലസ്, ആല്‍ഫ വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 100 bhp പവറും 147 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിലും വാഹനം വേറെ ലെവൽ ആണെന്നാണ് മാരുതിയുടെ വശം. സുരക്ഷ ഉറപ്പാക്കാനായി 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, റിയർ വ്യൂ ക്യാമറ, റിയർ ഡീഫോഗർ, പിൻ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഡേ-നൈറ്റ് റിയർ വ്യൂ മിറർ എന്നീ സജ്ജീകരണങ്ങളും ഫ്രോങ്ക്സിന്റെ പ്രധാന സേഫ്റ്റി ഫീച്ചറുകളാണ്.