Thursday, July 10, 2025 10:11 am

28.51 കിലോമീറ്റർ മൈലേജുമായി മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി വിപണിയിലെത്തി

For full experience, Download our mobile application:
Get it on Google Play

മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ സിഎൻജി പതിപ്പ് (Maruti Suzuki Fronx CNG) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്-സിഎൻജി പവർട്രെയിനുമായി വരുന്ന വാഹനം സിഗ്മ, ഡെൽറ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. 8.41 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ 28.51 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി നൽകുന്നത്. ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജിയുമായിട്ടാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി മത്സരിക്കുന്നത്.

മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിയുടെ സിഗ്മ വേരിയന്റിനാണ് 8,41 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്നത്. വാഹനത്തിന്റെ ഡെൽറ്റ വേരിയന്റിന് 9.27 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മാരുതി സുസുക്കിക്ക് നിലവിൽ സിഎൻജി വാഹനങ്ങളുടെ വലിയ നിര തന്നെയുണ്ട്. ഈ നിരയിലേക്കാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി വരുന്നത്. മികച്ച മൈലേജ് നൽകുന്നതിനൊപ്പം പെർഫോമൻസും ഫ്രോങ്ക്സ് നൽകുന്നുണ്ട്. ഈ വാഹനത്തിന്റെ സവിശേഷതകൾ നോക്കാം. മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിക്ക് കരുത്ത് നൽകുന്നത് പെട്രോൾ വേരിയന്റിലുള്ള അതേ 1.2 ലിറ്റർ, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 6,000 ആർപിഎമ്മിൽ 88.50 ബിഎച്ച്പി പവർ ഔട്ട്പുട്ടും 4,400 ആർപിഎമ്മിൽ 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന്റെ പവർ ഔട്ട്പുട്ട് 6,000 ആർപിഎമ്മിൽ 76 ബിഎച്ച്പിയായും ടോർക്ക് ഔട്ട്പുട്ട് 4,300 ആർപിഎമ്മിൽ 98.5 എൻഎം ആയും കുറയുന്നു. സിഎൻജി പവർട്രെയിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രം ലഭിക്കും.

പെട്രോൾ ഓപ്ഷൻ മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ 1.2 ലിറ്റർ എഞ്ചിനൊപ്പം 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും 5 സ്പീഡ് എഎംടിയും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. ഫ്രോങ്ക്സിന് വേണ്ടി ബലേനോ ആർഎസിലുള്ള അതേ 1.0-ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിനും മാരുതി സുസുക്കി തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഈ എഞ്ചിൻ 98 ബിഎച്ച്പി പവറും 148 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഈ മോഡൽ ലഭ്യമാകും. മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിയുടെ ഡിസൈൻ പെട്രോൾ മോഡലിന് സമാനമാണ്. റൂഫ് റെയിലുകൾ, ചിസൽഡ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് അലോയ് വീലുകൾ, മസ്‌കുലർ ഫെൻഡറുകൾ, സൈഡ് ബോഡി ക്ലാഡിങ് എന്നിങ്ങനെയുള്ള സ്പോർട്ടി സവിശേഷതകളെല്ലാം വാഹനത്തിലുണ്ട്. ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബോർഡോ കോൺട്രാസ്റ്റിങ് കളർ സ്കീമുള്ള ഇന്റീരിയറാമ് വാഹനത്തിലുള്ളത്. ഗ്ലോസ് സിൽവർ ഇൻസെർട്ടുകൾക്കൊപ്പം ഡാഷ്‌ബോർഡിൽ മെറ്റൽ പോലുള്ള മാറ്റ് ഫിനിഷും മാരുതി സുസുക്കി നൽകിയിട്ടുണ്ട്.

ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 9 ഇഞ്ച് എച്ച്‌ഡി സ്മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിലെ മറ്റ് സവിശേഷതകൾ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, 3 പോയിന്റ് ഇഎൽആർ സീറ്റ്ബെൽറ്റുകൾ, ഇഎസ്പിയുള്ള ഹിൽ ഹോൾഡ് അസിസ്റ്റ് & റോൾ ഓവർ മിറ്റിഗേഷൻ, എബിഎസ് ഉള്ള ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിങ്ങനെയുള്ള സവിശേഷതകളും മാരുതി സുസുക്കി നൽകിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിംഗ് കമ്പോസ്റ്റ് പദ്ധതിക്കായി പണം അടച്ചിട്ടും പ്രയോജനം കിട്ടുന്നില്ലെന്ന് പരാതി

0
പത്തനംതിട്ട : ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള റിംഗ് കമ്പോസ്റ്റ്...

കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടുത്തുന്നതിന് ഉപകരണങ്ങൾ സൂക്ഷിച്ച മൂന്ന്...

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

0
കൊച്ചി : മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു....

അന്വേഷണം നടത്താതെ പീഡന കേസിൽ പ്രതിയാക്കി ; പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ...

0
കോഴിക്കോട്: അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന്...