മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ വാഹനത്തിന് എതിരാളിയായി വിപണിയിൽ ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജിയാണുള്ളത്. ഈ രണ്ട് വാഹനങ്ങളും സമാന വില വിഭാഗത്തിലാണ് വരുന്നത്. ആകർഷകമായ സവിശേഷതകളും ഈ സിഎൻജി വാഹനങ്ങളിലുണ്ട്. മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി, ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജി എന്നിവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിക്ക് 3,995 എംഎം നീളമാണുള്ളത്. ഈ വാഹനത്തിന് 1,550 എംഎം വീതിയും 1,765 എംഎം ഉയരവുമുണ്ട്. 2,520 എംഎം ആണ് വാഹനത്തിന്റെ വീൽബേസ്. ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജിയുടെ നീളം 3,815എംഎം ആണ്. 1,710 എംഎം വീതിയും 1,631എംഎം ഉയരവും എക്സ്റ്ററിനുണ്ട്. എക്സ്റ്ററിന്റെ വീൽബേസ് 2,450എംഎം ആണ്. വലിപ്പത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായ് എക്‌സ്‌റ്ററിനെക്കാൾ മുന്നാണ് ഫ്രോങ്ക്സ്. മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിയിൽ 1197 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 76,4 ബിഎച്ച്പി പവറും 98.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
5 സ്പീഡ് മാനുവൽ ട്രാസ്മിഷനുമായിട്ടാണ് ഈ ഫ്രോങ്ക്സ് സിഎൻജി വരുന്നത്. ഒരു കിലോ സിഎൻജിയിൽ 28.51 കിലോമീറ്റർ മൈലേജും വാഹനം നൽകുന്നു. ഹ്യൂണ്ടായ് എക്‌സ്‌റ്റർ സിഎൻജിയിലും 1197 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 68 ബിഎച്ച്പി പവറും 95 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള എക്സ്റ്റർ 27.1 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. പവറിന്റെയും മൈലേജിന്റെയും കാര്യത്തിൽ ഫ്രോങ്ക്സ് മുൻപന്തിയിലാണ്.
മാരുതി ഫ്രോങ്ക്സ് സിഎൻജിയിൽ 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓൾ-ഫോർ പവർ വിൻഡോകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയുൾപ്പെടെ നിരവധി മികച്ച സവിശേഷതകളുണ്ട്. ആകർഷകമായ സവിശേഷതകൾ തന്നെയാണ് വാഹനത്തിലുള്ളത്.
ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജിയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡിആർഎൽ), റിയർ എസി വെന്റുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളുമായിട്ടാണ് ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജി വരുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, ഫാബ്രിക്, ലെതറെറ്റ് സീറ്റുകൾ എന്നിവയും ഈ വാഹനത്തിലുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033