Saturday, May 3, 2025 7:58 am

മാരുതിയുടെ ആദ്യ ഇലക്ട്രിക് ഇ-വിത്താര പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

മാരുതി സുസുക്കിയില്‍ നിന്ന് ഇതുവരെ എത്തിയ ഒരു മോഡലുമായും ഉപമിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. വലിപ്പമേറിയ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച നല്‍കിയിട്ടുള്ള പൊസിഷന്‍ ലൈറ്റ്, ഗ്ലാസ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ലോഗോ എന്നിവയാണ് മുന്നില്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്. ക്ലാഡിങ്‌ പോലെയാണ് ബമ്പര്‍ ഒരുക്കിയിരിക്കുന്നത്. ഗ്രില്ല് ഏരിയ മൂടിക്കെട്ടിയതാണെങ്കിലും വലിയ എയര്‍ഡാമാണ് ബമ്പറില്‍ നല്‍കിയിട്ടുള്ളത്. ക്രോം ഇന്‍സേര്‍ട്ടുകളുടെ അകമ്പടിയിലാണ് ഫോഗ്‌ലാമ്പ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. കൃത്യമായി മിഡ്-സൈസ് എസ്.യു.വിയുടെ പ്രൗഢി വിളിച്ചോതുന്ന വശങ്ങളാണ് ഇ-വിത്താരയുടേത്. മുന്നിലെ ഫെന്‍ഡറിലാണ് ചാര്‍ജിങ് സ്ലോട്ട് നല്‍കിയിട്ടുള്ളത്. പ്ലാസ്റ്റിക്‌ ക്ലാസിങ്ങില്‍ തീര്‍ത്തിരിക്കുന്ന വീല്‍ ആര്‍ച്ച് വാഹനത്തിന് ചുറ്റിലും നീളുന്നു. ഷോര്‍ഡര്‍ ലൈനുകളും മറ്റും നല്‍കിയാണ് ഡോര്‍, 360 ഡിഗ്രി വ്യൂ സപ്പോര്‍ട്ട് ചെയുന്ന ക്യാമറ ഉള്‍പ്പെടെ നല്‍കിയാണ് റിയര്‍വ്യൂ മിററിന്റെ ഡിസൈന്‍.

രണ്ടാം നിര ഡോറിന്റെ ഹാന്‍ഡില്‍ സി-പില്ലറിലാണ് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്ത് എല്‍.ഇ.ഡി. സ്ട്രിപ്പില്‍ കണക്ട് ചെയ്ത ടെയ്ല്‍ലാമ്പാണ് പ്രധാന ആകര്‍ഷണം. ബ്ലാക്ക് ബമ്പറാണ് പിന്നില്‍ കൊടുത്തിട്ടുള്ളത്. 4275 എം.എം. ആണ്‌ മാരുതി സുസുക്കി ഇ-വിത്താരയുടെ നീളം. 1800 എം.എം. ആണ് വീതി. 1635 എം.എം. ഉയരവും 2700 എം.എം. വീല്‍ബേസുമാണ് ഇ-വിത്താരയില്‍ നല്‍കിയിട്ടുള്ളത്. ഈ വാഹനത്തിന്റെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലും, റെഗുലര്‍ പതിപ്പില്‍ 18 ഇഞ്ച് വലിപ്പമുള്ള ടയറുമാണ് നല്‍കിയിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് മോഡലും ഇന്ത്യയില്‍ എത്തിയേക്കും. വീല്‍ബേസില്‍ ക്രെറ്റയെക്കാള്‍ മുന്നിലാണ്. ബാറ്ററി പാക്ക് ഉള്‍ക്കൊള്ളുന്നതിനും കൂടുതല്‍ ക്യാബിന്‍ സ്‌പേസ് ഉറപ്പാക്കുന്നതിനുമാണ് ഉയര്‍ന്ന വീല്‍ബേസ് നല്‍കിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. 180 എം.എം. ആണ് ഇ-വിത്താരയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.

മാരുതിയുടെ വാഹനങ്ങളില്‍ പ്രതീക്ഷിക്കാത്ത ഫീച്ചറുകളും ഡിസൈനുമാണ് ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നത്. ഫ്‌ളോട്ടിങ്ങ് ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പാണ് ഇന്‍ഫ്‌ടെയ്ന്‍മെന്റ്-ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്‌പ്ലേയായി നല്‍കിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍. ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള എ.സി. വെന്റുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും വളരെ ലളിതമായാണ് നല്‍കിയിരിക്കുന്നത്. മള്‍ട്ടി ഫങ്ഷന്‍ സംവിധാനത്തില്‍ ടു സ്‌പോക്ക് സ്റ്റിയറിങ് വീലാണ് നല്‍കിയിരിക്കുന്നത്. ഇതും മാരുതിയുടെ പുതുമയാണ്. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ട്‌ടെക്ട്-ഇ അല്ലെങ്കില്‍ സ്‌കെയിറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. ബോണ്‍ ഇലക്ട്രിക് വാഹനത്തിന്റെ സംവിധാനങ്ങളും എസ്.യു.വിയുടെ സൗകര്യങ്ങളുമാണ് ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നത്.

മോട്ടോറിനെയും ഇന്‍വെര്‍ട്ടറിനെയും ബന്ധിപ്പിക്കുന്ന ഇആക്‌സില്‍ സംവിധാനം ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയാണ്. 49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്‌സിലിലും 65 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളജിലെ തീപിടുത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി മരിച്ചതിൽ ആരോപണവുമായി സഹോദരൻ

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി...

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി

0
മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ...

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്

0
ദില്ലി : പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ...

മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം

0
ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം...