Monday, July 7, 2025 3:27 pm

മസാല ബോണ്ട് വഴി സംസ്ഥാനത്ത് നടന്നത് കളളക്കച്ചവടം ; തോമസ് ഐസക്ക് രാജിവയ്‌ക്കണo : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ടെന്ന് മന്ത്രി തെറ്റിദ്ധരിപ്പിച്ചു. മസാല ബോണ്ട് വഴി സംസ്ഥാനത്ത് നടന്നത് കളളക്കച്ചവടം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മസാല ബോണ്ടില്‍ ആര്‍ക്കൊക്കെ കമ്മീഷന്‍ കിട്ടിയെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്‌തു. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഒര്‍ജിനലും കരടും കണ്ടാല്‍ അറിയാത്ത ആളാണോ ധനമന്ത്രിയെന്ന് ചോദിച്ച ചെന്നിത്തല അഴിമതിയും കൊളളയും മറയ്ക്കാനാണ് ഐസക്ക് കളളം പറയുന്നതെന്നും തുറന്നടിച്ചു.

ധനമന്ത്രി പറയുന്നത് കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കില്ല. നാല് ദിവസം കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ടാണെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതിപക്ഷത്തിന് കൂടി തന്നിട്ട് ധനമന്ത്രി സംസാരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വികസനത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ പേടിപ്പിക്കേണ്ട. കിഫ്‌ബി ഇല്ലാതെയും ഇവിടെ വികസനം നടന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച്‌ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ശിവശങ്കര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാനുളള വ്യഗ്രതയിലാണ്. ശിവശങ്കറെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ശിവശങ്കറും സംരക്ഷിക്കുകയാണ്. കോടതിയില്‍ കളളം പറഞ്ഞ് ശിവശങ്കര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ക്ഷണിച്ച്‌ കൊണ്ടു വന്നിട്ട് കേന്ദ്ര ഏജന്‍സികളെ അപമാനിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുളള കൂട്ടുകച്ചവടം സംസ്ഥാനത്ത് നടക്കുകയാണ്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇന്ന് കേരളം മുഴുവന്‍ കേള്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
സലാല: തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷിനെ ( 37...

വൈസ് മെന്‍ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

0
അടൂര്‍ : ആതുരസേവന രംഗത്തും വിദ്യാഭ്യാസ മേഘലയില്‍ പ്രോത്സാഹനം നല്‍കുന്ന കാര്യത്തിലും...

‘സാന്ത്വനം’ പദ്ധതിയുമായി അങ്ങാടിക്കൽ ഭുവനേശ്വരിവിലാസം എൻഎസ്എസ് കരയോഗം

0
കൊടുമൺ : അങ്ങാടിക്കൽ തെക്ക് 435-ാം നമ്പർ ഭുവനേശ്വരിവിലാസം എൻഎസ്എസ് കരയോഗ...

വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്

0
തിരുവനന്തപുരം: വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. പോലീസ് ചട്ടങ്ങൾ മറികടന്ന്...