കോന്നി : പത്തനംതിട്ട ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ – ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ (ലിമിറ്റഡ് നമ്പര്‍ പി.റ്റി 319) വൻ സാമ്പത്തിക ക്രമക്കേടെന്ന് സഹകരണ വകുപ്പിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. 2021 – 2022 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് വലിയ രീതിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. കേരള സഹകരണ നിയമചട്ടം 47 (ഡി) പ്രകാരം സംഘത്തിന്റെ പണം, രേഖകൾ തുടങ്ങിയവയുടെ സൂക്ഷിപ്പും സംഘം പ്രവർത്തനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വവും സംഘത്തിന്റെ കമ്മറ്റിക്കായിരിക്കും. എന്നാൽ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും ഭരണ സമിതി നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. എന്നാൽ പ്രസിഡന്റ് കമ്മിറ്റി വിളിക്കാറില്ലെന്നും ഭരണപരമായ കാര്യങ്ങള്‍ ആലോചിക്കാറില്ലെന്നും ഭരണ സമിതി അംഗങ്ങൾ പറയുന്നു.
കോന്നിയിലെ പതിനെട്ട് ഡ്രൈവിംഗ് സ്‌കൂളുകളെ കൂടാതെ പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ഈ സൊസൈറ്റിയിൽ ഓഹരി ഉടമകളാണ്. എന്നാൽ ഇത് എത്രയാണെന്നത് സംബന്ധിച്ച രേഖകൾ സംഘത്തില്‍ ഇല്ലന്നും ആരോപണം ഉയരുന്നു. കൂടാതെ സംഘം പ്രസിഡണ്ട് പലരിൽ നിന്നായി ലക്ഷങ്ങൾ കോഴ വാങ്ങി ചിലര്‍ക്ക് ജോലി നൽകിയെന്നും ആരോപണമുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഒരാളിൽ നിന്ന് തന്നെ വാങ്ങിയതായി പറയുന്നത്.
സഹകരണ വകുപ്പിന്റെ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ അംഗത്വ രജിസ്റ്ററിൽ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും ശരിയായ രീതിയിൽ മിനിട്സ് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുന്നില്ലെന്നും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപ ഗ്യാരൻണ്ടി സ്‌കീമിൽ അംഗത്വം എടുക്കാതെ നിക്ഷേപം സ്വീകരിച്ചതായും കണ്ടെത്തി. സംഘം സ്റ്റേറ്റ്മെന്റുകൾ ഒന്നുംതന്നെ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് ഇടപാടുകളും അതാത് ദിവസം രേഖപ്പെടുത്തിയിട്ടില്ല.
പൊതുയോഗ അംഗീകാരം ഇല്ലാതെയാണ് 691462 രൂപ വാഹനം വാങ്ങുന്നതിന് വിനിയോഗിച്ചിട്ടുള്ളത്. സംഘത്തിന്റെ കണക്കിൽ ഇല്ലാത്ത 765000 രൂപയും ഉണ്ടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ വാങ്ങുന്നതിന് വിനിയോഗിച്ചിട്ടുള്ള 900500 രൂപക്ക് ജോയിന്റ് രജിസ്ട്രാറുടെ അനുമതിയും വാങ്ങിയിട്ടില്ല. വരവ് ചെലവ് കണക്കിൽ 257160 രൂപയുടെ വ്യത്യാസം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. എൺപതിനായിരം രൂപയും അതിൽ അധികവുമാണ് പലരുടെയും ഓഹരികൾ. എന്നാൽ കൃത്യമായ കണക്കുകൾ രേഖപ്പെടുത്താത്ത ഭാരവാഹികൾക്ക് എതിരെ ഭരണ സമിതി അംഗങ്ങളിൽ നിന്ന് പോലും ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വന്‍ സാമ്പത്തിക അഴിമതി സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033