തൃശൂർ : നിഷേധിക്കപ്പെട്ട പ്രസവാനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു തൃശൂർ കോടതിയിലെ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിലായ അഡ്വ. എഡ്വിന ബെന്നി നടത്തിയത്. അതിൽ ഫലം കണ്ടതിൻ്റെ സംതൃപ്തിയിലാണ് ഇപ്പോൾ എഡ്വിന. ദേശീയനിയമസേവന അതോറിറ്റിയുടെ ( നാൽസ) കീഴിൽ 2023 ലാണ് ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം (എൽ.എ.ഡി.സി. എസ്.) രാജ്യവ്യാപകമായി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ എഡ്വിന പ്രസവാനുകൂല്യത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ സ്കീം പ്രകാരം വ്യവസ്ഥയില്ല എന്ന കാരണത്താൽ അനുവദിക്കപ്പെടുകയുണ്ടായില്ല. നിയമ സേവന അതോറിറ്റി നിയോഗിക്കുന്ന അഭിഭാഷകർക്ക് ബന്ധപ്പെട്ട സ്കീമിൽ പ്രസവാവധിയെപ്പറ്റി പരാമർശിച്ചിട്ടില്ലാത്തത് മൗലികാവകാശലംഘനമാണെന്നും സ്ത്രീകളോടുള്ള തൊഴിലിടങ്ങളിലെ വിവേചനമാണെന്നും ചൂണ്ടിക്കാട്ടി അഡ്വ. എഡ്വിന ബെന്നി, യൂണിയൻ ഓഫ് ഇന്ത്യയെയും നാഷണൽ, സ്റ്റേറ്റ്, ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിമാരെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ദേശീയ നിയമ സേവന അതോറിറ്റി (നാൽസ) ഉണർന്ന് പ്രവർത്തിക്കുകയും ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ അഭിഭാഷകർക്ക് പ്രസവാനുകൂല്യം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുകയുമായിരുന്നു. കൂടാതെ പ്രസവാവധിക്ക് അവധിയിൽ പ്രവേശിക്കുന്ന സമയത്ത് താൽക്കാലികമായി ആ ഒഴിവ് നികത്തേണ്ടതുണ്ടെന്ന് കൂടി ദേശീയ നിയമ സേവന അതോറിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഹർജിയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു. എഡ്വിന ബെന്നിക്ക് വേണ്ടി ഗ്രാലൻ ആൻഡ് വാര്യർ അസോസിയേറ്റ്സ് ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1