നെവാഡ : ജീവികൾക്ക് ഒരു പ്രസവവാർഡ്. കേൾക്കാൻ ആശ്ചര്യകരമായി തോന്നിയേക്കാം. 230 ദശലക്ഷം വർഷത്തിലധികം പഴക്കമുള്ള ഒരു പുരാതന ഫോസിൽ സൈറ്റിനെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത് ഇപ്രകാരമാണ്. ജീവികൾ പ്രസവിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണിതെന്നാണ് കണ്ടെത്തൽ. വളരെക്കാലം, ഈ സ്ഥലം സമുദ്ര ഉരഗങ്ങളുടെ ശ്മശാനമായി കണക്കാക്കപ്പെട്ടു. നെവാഡയിലെ ഒരു ഭീമാകാരമായ ഇക്ത്യോസോർ ഫോസിലുകളാൽ പ്രശസ്തമായ ഫോസിൽ സൈറ്റിനെക്കുറിച്ചാണ് ശാസ്ത്രജ്ഞർ കൗതുകം ജനിപ്പിക്കുന്ന പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
പുരാതന സമുദ്രങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന ഉരഗങ്ങളാണ് ഇക്ത്യോസോറുകൾ. ഒരു സ്കൂൾ ബസിന്‍റെ വലുപ്പത്തിലേക്ക് വളരാനുള്ള കഴിവ് അവർക്കുണ്ട്. വലിയ തുഴയുടെ ആകൃതിയിലുള്ള ഫ്ലിപ്പറുകളും നീണ്ട താടിയെല്ലുകളും പല്ലുകളും നിറഞ്ഞ ഇവ വെള്ളത്തിനടിയിലെ വേട്ടക്കാരായിരുന്നു. 1950 -കളിലാണ് നെവാഡയിലെ ഇക്ത്യോസോർ അസ്ഥികൾ കുഴിച്ചെടുത്തത്. ഈ ജീവികളെല്ലാം എങ്ങനെ ഒരുമിച്ചു ചത്തു എന്ന പഠനത്തിലായിരുന്നു ഇത്രയും കാലം പാലിയന്റോളജിസ്റ്റുകൾ. എന്നാൽ ഇപ്പോൾ കറന്റ് ബയോളജി ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഗവേഷകർ മറ്റൊരു സിദ്ധാന്തം രചിച്ചത്. ഉരഗങ്ങളുടെ ശ്മശാനം എന്ന നിഗമനത്തിന് വ്യത്യസ്തമായി ഈ സ്ഥലം ജീവികൾ പ്രസവിക്കാനായി തിരഞ്ഞെടുത്ത സ്ഥലമാണെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.