Thursday, May 15, 2025 12:55 am

മതഭീകരസംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തു ; പോലീസിനെതിരെ ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ മതഭീകരവാദികളുമായി സമരസപ്പെടുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അരങ്ങത്തും അണിയറയിലും ആ ബന്ധമുണ്ട്. മതഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത് എന്നും കൃഷ്ണദാസ് പറഞ്ഞു.

സഞ്ജിത് കൊല്ലപ്പെട്ടപ്പോള്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരുന്നു, നിരവധി കേസുകളില്‍ പ്രതിയാണ് തുടങ്ങിയ കാര്യങ്ങളാണ് ജില്ലാ പോലീസ് മേധാവിയടക്കം പ്രചരിപ്പിച്ചത്. അവിടെ ക്രമസമാധാനം പാലിക്കുകയോ കൊലയാളികളെ പിടിക്കുകയോ ചെയ്തില്ല. സഞ്ജിത് വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. പക്ഷേ അതിനെ എതിര്‍ത്തത് സര്‍ക്കാര്‍ തന്നെയാണ്. ഇടത്-ജിഹാദി-അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഈ നിലപാട്. മതഭീകരസംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതിനെല്ലാം തെളിവാണ് പാലക്കാട്ടെ സംഭവങ്ങള്‍’. കൃഷ്ണദാസ് പറഞ്ഞു.

പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെ വൈകീട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. അന്‍പതോളം ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. കസബ, സൗത്ത് സ്റ്റേഷന്‍ പരിധിയിലെ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....