തിരുവനന്തപുരം : മാസപ്പടികേസില്‍ കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴല്‍നാടന്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടിയിരുന്നുവെന്നാണ് നേരത്തെ മുഖ്യമന്ത്രിയുടെ വാദം. ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ മൗനത്തിലായെന്നും അദ്ദേഹം പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി ഇടപാടിലൂടെ വീണാ വിജയന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡി അന്വേഷണത്തിലുള്ള കുറ്റകൃത്യം ഉണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അദ്ദേഹത്തിനും സിപിഐഎമ്മിനും മറുപടിയില്ലാതായതുകൊണ്ടാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്നും നികുതിയും നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് എല്ലാ ഘട്ടങ്ങളിലും സിപിഐഎം സ്വീകരിച്ചിരുന്ന നിലപാട്. ഇപ്പോള്‍ കോടതി നടപടികളും അന്വേഷണവുമൊക്കെ നടക്കുമ്പോഴും വീണ വിജയന്റെയോ എക്‌സാലോജിക് എന്ന കമ്പനിയുടെയോ ഒരു വിശദീകരണവും കേള്‍ക്കാതെയാണ് ഇപ്പോഴുള്ള നടപടി എന്ന് പറഞ്ഞു. വീണാ വിജയനെയും എക്‌സാലോജിക്കിനെയും പണം കൊടുത്ത സിഎംആര്‍എല്ലിനെയും സിഎംആര്‍എല്ലിന്റെ ഉദ്യോഗസ്ഥരെയും കേട്ടതിന് ശേഷമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതിയില്‍ എസ്എഫ്‌ഐഒ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായി, രാജ്യത്തെ കമ്പനി നിയമങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് അനധികൃതമായി കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടിയായി പണം കൈപ്പറ്റിയിരിക്കുന്നുവെന്ന് കുറ്റപത്രം സമര്‍പ്പിച്ചു കഴിയുമ്പോള്‍ എന്താണ് മുഖ്യമന്ത്രിക്ക് പ്രതികരിക്കാന്‍ കഴിയുക ? – അദ്ദേഹം ചോദിച്ചു. ഇതുകൊണ്ടൊന്നും ഒന്നും അവസാനിക്കില്ലെന്നും കുന്തമുന ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കുടുംബത്തില്‍ എത്തിയത് അഴിമതി പണവും കള്ളപ്പണവുമാണ്. കള്ളപ്പണത്തെ വെളുപ്പിക്കാന്‍ നടത്തിയ പരിശ്രമം ഇഡി അന്വേഷിക്കേണ്ട ഷെഡ്യൂള്‍ഡ് ഒഫന്‍സിന്റെ പട്ടികയില്‍ വരുന്നതാണ് – അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1