മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു കുഴല്‍നാടന്റെ വിജയത്തിനായി സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി എല്‍ദോസ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ അബ്രഹാം തൃക്കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍മാരായ ജോളി ജോര്‍ജ്ജ് നെടുങ്കല്ലേല്‍, കെ.വി സരോജം. സാബു പി.വാഴയില്‍, സിബി പി സെബാസ്റ്റ്യന്‍, പിഎം അസീസ് എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ നൂറില്‍പ്പരം സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 101 അംഗ തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.