കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍എഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാംപ്. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 21 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 14 ഇടങ്ങളില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. ‘ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണ്. ഓര്‍ത്തോളൂ..’ എന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ കുറിച്ചത്.
‘ഇടത് ശക്തി കേന്ദ്രങ്ങളെ ഞെട്ടിച്ച് മട്ടന്നൂരില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍… 7 സീറ്റില്‍ നിന്ന് 14 സീറ്റിലെത്തിയ യുഡിഎഫ് വിജയം ഇരട്ടി മധുരമുള്ളതാക്കി. 28 സീറ്റില്‍ നിന്ന് 21 സീറ്റിലേക്ക് എല്‍ഡിഎഫ് വീണു.’ ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ‘തൃക്കാക്കരയ്ക്ക് പിന്നാലെ കേരളം മാറ്റത്തിന്റെ പാതയില്‍ തുടരുകയാണ്. ഇടതുകോട്ടയില്‍ ഉജ്ജ്വല മുന്നേറ്റം നടത്തിയ വിജയികള്‍ക്കും അണിയറയില്‍ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.. #നമ്മള്‍_തിരിച്ച്_വരും.’- യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു.