ആലപ്പുഴ: മാവേലിക്കര നഗരസഭ യുഡിഎഫ് ഭരിക്കും. സിപിഎം വിമതന് കെ.വി. ശ്രീകുമാറിന്റെ പിന്തുണയോടെയാണു യുഡിഎഫ് ഭരണം പിടിച്ചത്.
ആദ്യ മൂന്നു വര്‍ഷം ശ്രീകുമാറിന് അധ്യക്ഷസ്ഥാനം നല്‍കാമെന്നാണു യുഡിഎഫ് വാഗ്ദാനം. കോണ്‍ഗ്രസ് അംഗത്വം നല്‍കിയാകും ശ്രീകുമാറിനെ നഗരസഭാ ചെയര്‍മാനാക്കുക. നഗരസഭയിലെ 28 സീറ്റുകളില്‍ ഒന്‍പത് വീതം സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പങ്കിട്ടതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.
സ്വതന്ത്രനായി മത്സരിച്ചു ജയിച്ച സിപിഎം വിമതന് കെ.വി. ശ്രീകുമാര്‍ ചെയര്മാന് സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു