പുറമറ്റം : മാവനാൽ പാടശേഖരത്തിന്‍റെ വശത്തെ തോട്ടിൽ മടവീഴ്ച ഉണ്ടായ ഭാഗം പുനർനിർമിച്ചില്ല. പാടശേഖരത്തിലെ നെൽക്കൃഷി ബുദ്ധിമുട്ടിലാകുമെന്ന് കർഷകർ. പാടശേഖരത്തോടു ചേർന്നുള്ള മേമല–കല്ലുപാലം തോടിന്റെ വശത്താണ് മടവീഴ്ച ഉണ്ടായിരിക്കുന്നത്. തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും പാടശേഖരത്തിലേക്കാണ് എത്തുന്നത്. മഴക്കാലങ്ങളിൽ തോട്ടിലൂടെ നീരൊഴുക്ക് ശക്തമാകുന്നതിനാൽ മറ്റു പലയിടങ്ങളിലും മടവീഴ്ച ഉണ്ടാകുന്നുണ്ട്. ബണ്ടുകൾ തകർന്നു കിടക്കുന്ന ഭാഗങ്ങളിൽ കൂടിയും പാടശേഖരത്തിലേക്കു വെള്ളം കയറുന്നുണ്ട്. താഴകുളം, പുല്ലേലി എന്നീ പാടങ്ങളിലും ബണ്ടുകൾ തകർന്നത് കാണാൻ കഴിയും. ബണ്ടുകൾ പുനരുദ്ധരിക്കുന്നതിനും മടവീഴ്ച ഉണ്ടായ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നാണ് കർഷകരുടെ പരാതി. തുടർ വർഷങ്ങളിൽ നെൽക്കൃഷി നടത്തണമെങ്കിൽ ജലസേചനവകുപ്പും കൃഷിവകുപ്പും ഒന്നിച്ചു പദ്ധതികൾ തയാറാക്കി ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033