Saturday, May 3, 2025 5:36 pm

രാജരാജേശ്വര ക്ഷേത്രത്തിൽ നടക്കാനിടയില്ല ; ഡികെ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു. അതിനിടെ മൃ​ഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമെന്ന് താൻ പറഞ്ഞിട്ടില്ല. രാജരാജേശ്വരി ക്ഷേത്രം എന്നാണ് പറഞ്ഞത്. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ല. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികൾക്ക് എതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോൾ ഒന്നും പറയില്ലെന്നും ഡി കെ കൂട്ടിച്ചേര്‍ത്തു. അതേസമയം മൃഗബലി നടന്നുവെന്ന ആരോപണത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചു.
ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചു. രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലായത്. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നെന്നായിരുന്നു ഡി കെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡി കെ ആരോപിച്ചിരുന്നു. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തിയത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമാണ് ഡി കെ ശിവകുമാർ പറഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ വകുപ്പ് അഞ്ചുതെങ്ങ് മത്സ്യവ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ മത്സ്യം പിടികൂടി

0
തിരുവനന്തപുരം: അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ...

മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്

0
റാന്നി: മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്....

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ...

തിരുവല്ല റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ് രണ്ടിന് മരിച്ചു

0
തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ്...