തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല് , മുട്ട , സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കും. ഇതിനായി ബാഡ്ജറ്റിൽ
പദ്ധതി ഉൾപ്പെടുത്തിയതായി മേയർ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോൽസഹാപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം – ആർട്ട്സ് അക്കാദമിയുടെ പ്രവേശനോദ്ഘടനത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ. കുട്ടികൾ പഠിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് മാത്രം ഒതുങ്ങി നിന്ന് പഠിച്ചാൽ പൂർണ്ണമായി അറിവ് കിട്ടില്ല പഠനത്തിനോടൊപ്പം പുറത്തുള്ള കാര്യങ്ങളും സമൂഹത്തിലും ചുറ്റുപാടിലും എന്തൊക്കെ നടക്കുന്നു എന്ന് അറിയാൻ ശ്രമിക്കണം. പഠനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടിലുകളിലുകൾ നല്ല മനുഷ്യരാക്കാൻ സഹായിക്കും. കലാ-കായിക രംഗങ്ങളിൽ നമ്മുടെ കുട്ടികളെ ഉയർത്തിക്കൊണ്ട് വരണം എന്നും മേയർ കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷനായി. ട്രഷറൽ കെ.ജയപാൽ സ്വാഗതം പറഞ്ഞു. അക്കാദമി ഡയറക്ടർ മാധവി ചന്ദ്രൻ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1