തിരുവനന്തപുരം : മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി പ്രഖ്യാപിച്ച ജനുവരി ഏഴിലെ ഹർത്താൽ പിൻവലിച്ചു. അതേസമയം അഴിമതി ഭരണത്തിനെതിരായ മറ്റ് സമരങ്ങളും രാഷ്ട്രീയ പ്രചരണങ്ങളും തുടരുമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അഡ്വ. വി വി രാജേഷ് പറഞ്ഞു. ശക്തമായ സമരങ്ങൾക്കൊടുവിലാണ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് രാജിവെക്കേണ്ടി വന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ഇത്തരം അഴിമതിക്കാരുടെ താവളമായി മാറിക്കഴിഞ്ഞു കോർപ്പറേഷനെന്ന ബി ജെ പി വാദം ശരിവെയ്ക്കുന്നതാണ് ഈ നടപടികളെന്ന് വി വി രാജേഷ് പറഞ്ഞു. കുത്തഴിഞ്ഞ ഭരണത്തിനും, പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെയടിസ്ഥാനത്തിൽ കോർപ്പറേഷന് മുന്നിൽ നടന്ന് വന്ന സമരങ്ങൾ താല്കാലികമായി പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭരണസമിതി അധികാരത്തിൽ വന്ന ആദ്യനാളുകളിൽത്തന്നെ പക്വത കുറഞ്ഞ നേതൃത്വത്തിൻ്റെ കയ്യിൽ നഗരഭരണം അപകടത്തിലാണെന്ന് ബി ജെ പി പറഞ്ഞിരുന്നുവെന്ന് വി വി രാജേഷ് പറഞ്ഞു. ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാരിന് ഒരു കോർപ്പറേഷൻ്റെ പ്രവർത്തനങ്ങളിലിടപെടേണ്ടി വന്നതിന് കാരണം കോർപ്പറേഷൻ ഭരണസമിതിയുടെ പക്വതക്കുറവാണ്. ഇന്നലെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ജനുവരി ആറിന് ബിജെപി പ്രഖ്യാപിച്ചിട്ടുള്ള കോർപ്പറേഷൻ ഓഫീസ് വളയലും,ഏഴിന് നഗരസഭാതിർത്തിയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലും പിൻവലിയ്ക്കുന്നതായും വിവി രാജേഷ് അറിയിച്ചു. എന്നാൽ മേയറുടെ രാജിയാവശ്യമുൾപ്പെടെ ഭരണസമിതിക്കെതിരെയുന്നയിച്ച ആരോപണങ്ങളിലൂന്നിയുള്ള മറ്റ് സമരപരിപാടികൾ കോർപ്പറേഷനുള്ളിലും, വാർഡുകൾ കേന്ദ്രീകരിച്ചും തുടരുമെന്നും രാജേഷ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.