പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ്. രാമന്റെ പുത്രന് സംഘപുത്രന്മാര്‍ വോട്ട് നല്‍കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നത്. പുതുപ്പള്ളിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലിനേക്കാള്‍ മുന്‍പന്തിയില്‍ വന്നത് സഹതാപവും മറ്റു ഘടകങ്ങളുമാണ്. സി.പി.എം വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും മന്ത്രി പറഞ്ഞു.
’53 വര്‍ഷമായി യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി. അതവര്‍ കൂടിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി. 53 വര്‍ഷം പ്രതിനിധീകരിച്ച കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സമുന്നതനായ നേതാവ് ഉമ്മന്‍ ചാണ്ടി മരിച്ച് ഒരുമാസം തികയും മുമ്പ് നടന്ന തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറി. ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നത് രാമന്റെ പുത്രന് ഒരു വോട്ട് സംഘപുത്രന്മാര്‍ നല്‍കിയിട്ടുണ്ടെന്നാണ്. യു.ഡി.എഫിന്റെ രാഷ്ട്രീയ വോട്ട്, ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് അവിടെ പ്രവര്‍ത്തിച്ചത്’ എം.ബി രാജേഷ് പറഞ്ഞു.