ന്യൂഡൽഹി: അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയശേഷം വിദൂരപ്രദേശങ്ങളിൽ ജോലി ചെയ്യണമെന്ന സംസ്ഥാനങ്ങളുടെ വ്യവസ്ഥയെ എതിർത്ത് സുപ്രീംകോടതി. 2009-ൽ നിലവിൽവന്ന സംസ്ഥാന നയത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്. ഈ നയപ്രകാരം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അഖിലേന്ത്യാ ക്വാട്ടയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സബ്സിഡി ഫീസുകൾക്കുപകരമായി വിദൂരപ്രദേശങ്ങളിൽ അഞ്ചുവർഷത്തേക്ക് ജോലിചെയ്യുമെന്ന ഒരു ബോണ്ടിൽ നിർബന്ധമായും ഒപ്പിടണം.
അഖിലേന്ത്യാ ക്വാട്ടയിൽ യോഗ്യതനേടിയ വിദ്യാർത്ഥികൾ സംസ്ഥാനക്വാട്ടയിൽ പ്രവേശനംനേടിയ വിദ്യാർത്ഥികളെക്കാൾ കൂടുതൽ അർഹതയുള്ളവരാണ്. ഇവരെ എങ്ങനെയാണ് ബോണ്ടഡ് ലേബർമാരെപ്പോലെ പരിഗണിക്കാൻകഴിയുകയെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത് സ്വമേധയാ ഒപ്പിടുന്ന ബോണ്ടാണെന്നും ഒപ്പിടാത്തവർക്ക് ഉയർന്ന ഫീസുനൽകി പഠിക്കാമെന്നുമാണ് ഉത്തരാഖണ്ഡ് സർക്കാർ പറഞ്ഞത്. അർഹതയുള്ളവരും ലക്ഷങ്ങൾ ഫീസടയ്‌ക്കേണ്ടിവരുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. ബോണ്ട് നടപ്പാക്കാത്തതിനാൽ 18 ശതമാനം പലിശസഹിതം അടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഗർവാളിലെ ഒരു കോളേജിലെ 2011 ബാച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പ്രവേശനംനേടുമ്പോൾ സംസ്ഥാനസർക്കാരിന്റെ നയത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമായിരുന്നെന്നും അതിനാൽ തുകയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ, ബെഞ്ച് പലിശനിരക്ക് ഒൻപതുശതമാനമായി കുറയ്ക്കുകയും നാലാഴ്ച സമയംകൂടി അനുവദിക്കുകയുംചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്