പത്തനംതിട്ട : ശബരിമല മാസ്റ്റർ പ്ലാൻ യുഡിഎഫ് സർക്കാർ നടപ്പാക്കിയത് എംസി ചെറിയാന്റെ നിരന്തരമായ ഇടപെടൽ മൂലമാണെന്നും ഇന്ന് റാന്നിയിൽ കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് എം സി ചെറിയാൻ ആണെന്നും ജില്ലയിലെ ആദ്യ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. റാന്നിയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ.
കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എംസി ചെറിയാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. എ. ഷംസുദ്ദീൻ, റിങ്കു ചെറിയാൻ, സനോജ് മേമന, പ്രകാശ് തോമസ്, ജെസ്സി അലക്സ്, സിബി താഴത്തില്ലത്ത്, എ. റ്റി. ജോയിക്കുട്ടി, ബെന്നി മാടത്തുംപടി, ജോണി പാറക്കുഴി, കെ. ഇ. മാത്യു, ഷിബു ചുങ്കത്തിൽ, ജെറിൻ പ്ലാച്ചേരിൽ, സോമശേഖര കർത്താ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.