കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അന്വേഷണസംഘം നല്‍കിയ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. കൂടുതല്‍ കേസുകളുള്ളതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് എം.സി കമറുദ്ദീന്‍ എം.എല്‍എയുടെ അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420, 406, 409 വകുപ്പുകള്‍ ചുമത്താണ് അറസ്റ്റ് കൂടെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ക്കുള്ള പ്രത്യേക വകുപ്പുകളും ചുമത്തിയിട്ടുണ്ട്.