തിരുവനന്തപുരം: ചാല കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണം വഴിയില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി . നോണ്‍ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാന്‍ കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് ഇവര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കേരളത്തിന്റെ അതിഥി തൊഴിലാളികള്‍ ഭക്ഷണം ഉപേക്ഷിച്ചിരിക്കുന്നത്. അതേസമയം രണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു ഇവരില്‍ പലരും എന്നത് ശ്രദ്ധേയമാണ്.
ഇറച്ചിയും മീനും ഇല്ല : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണം വഴിയില്‍ വലിച്ചെറിഞ്ഞ നിലയില്‍
RECENT NEWS
Advertisment