തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ചതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറുള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടറുടെയും നഴ്‌സുമാരുടെയും സസ്‌പെന്‍ഷന്‍ 48 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘടനകള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തി. സസ്‌പെന്‍ഷനെ തിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സമരത്തില്‍ ഡോക്ടര്‍മാര്‍ ഉള്ളത് കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്കു വഴിയൊരുക്കും. സര്‍ക്കാരിന്റെയും ആശുപത്രി ഭരണാധികാരികളുടെയും വീഴ്ച മറയ്ക്കാന്‍ ജീവനക്കാരെ ബലിയാടാക്കുന്നുവെന്ന് സംഘടനകള്‍ ആരോപിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകളുടെ നിലപാട്.
കോവിഡ് രോഗിയെ പുഴുവരിച്ചതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറുള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നോഡല്‍ ഓഫീസര്‍ ഡോ അരുണ, രണ്ട് ഹെഡ് നഴ്‌സുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തുടര്‍ അന്വേഷണം നടത്തും. മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തിലാണ് കടുത്ത നടപടി. നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡി എം ഇ യുടേയും ആശുപത്രി സൂപ്രണ്ടിന്റേയും അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണ നടത്താനും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.
7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കണം. വീണു പരുക്കേറ്റ് ചികില്‍സ തേടിയ അനില്‍ കുമാറിന് ആശുപത്രിയില്‍ ചികില്‍സലിരിക്കേ കോവി ഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോവിഡ് വാര്‍ഡിലേയ്ക്ക് മാറ്റിയ അനില്‍ കുമാറിന് ഭക്ഷണമോ കൃത്യമായ പരിചരണമോ നല്കിയില്ലെന്നായിരുന്നു പരാതി. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് എല്ലും തോലുമായ ശരീരത്തില്‍ പുഴക്കള്‍ നുരയ്ക്കുന്നത് വീട്ടുകാര്‍ കണ്ടത്. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നടപടിയില്‍ സന്തോഷമുണ്ടെന്ന് അനില്‍ കുമാറിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു. പേരൂര്‍ക്കട ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അനില്‍ കുമാറിന്റെ നില അതീവ ഗുരുതരമാണ്.