Wednesday, May 7, 2025 2:17 am

ഗാസ്സയിൽ പുതിയ വെടിനിർത്തൽ കരാർ സംബന്ധിച്ച്​ മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഗാസ്സയിൽ പുതിയ വെടിനിർത്തൽ കരാർ സംബന്ധിച്ച്​ മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ. ബന്ദികളുടെ മോചനത്തിൽ കേന്ദ്രീകരിച്ചാണ് ചർച്ചാ പുരോഗമിക്കുന്നത്. ഗാസ്സയിലേക്ക്​ സഹായം വൈകിയാൽ കൂട്ടമരണത്തിന്​ സാധ്യതയെന്ന്​ യുഎൻ ഏജൻസികൾ വ്യക്തമാക്കി. ഇറാൻ-അമേരിക്ക നിർണായക ആണവചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎൻ സംവിധാനങ്ങളെ പൂർണമായും പിന്തള്ളി ഗാസ്സയിൽ സ്ഥിരം സൈനിക സംവിധാനം ഒരുക്കാനുള്ള ഇസ്രായേൽ നീക്കം അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനമാണെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്​ പറഞ്ഞു. സൈനിക സമ്മർദത്തിലൂടെ ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള പദ്ധതി അംഗീകരിക്കാനാവില്ലന്നും അദ്ദേഹം വ്യക്​തമാക്കി.

യു.എസ്​ പിന്തുണയോടെ ഗാസ്സ ജനതയെ പുറന്തള്ളാനുള്ള ഇസ്രായേൽ പദ്ധതി സംബന്​ധിച്ച റി​​പ്പോർട്ടുകൾക്കിടെയാണ്​ യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രതികരണം. അതിനിടെ ബന്ദികളുടെ മോചനവുമായി ബന്​ധപ്പെട്ട്​ പുതിയ വെടിനിർത്തൽ നിർദേശം സംബന്​ധിച്ച്​ തിരക്കിട്ട ചർച്ച നടക്കുന്നതായും റിപ്പോർട്ടുണ്ട്​. ബന്ദികളുടെ മോചനം പ്രധാന അജണ്ടയാണെന്നും അതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും യുഎസ്​ പ്രസിഡന്‍റ്​ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം വൈറ്റ്​ഹൗസിൽ സംയുക്​ത വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടരുകയാണ്​.

ഗാസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങൾ കടുത്ത ഭക്ഷ്യ, ജലക്ഷാമം നേരിടുന്നതായും സഹായം വൈകിയാൽ വലിയ മാനുഷിക ദുരന്തമാകും സംഭവിക്കുകയെന്നും യു.എൻ ഏജൻസികൾ അറിയിച്ചു. ​ഗാസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇ​സ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെയും നിരവധിപേർ കൊല്ലപ്പെട്ടു. പശ്​ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ശനിയാഴ്​ച നടക്കുന്ന യുഎസ്​-ഇറാൻ ആണവ ചർച്ച നിർണായകമാകും. നിർബന്​ധിത സ്വഭാവത്തിലോ സൈനിക ഭീഷണി മുൻനിർത്തിയോ ഉള്ള ചർച്ചയല്ല നടക്കേണ്ടതെന്ന്​ ഇറാൻ വ്യക്​തമാക്കി. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്നാണ്​ അമേരിക്കയുടെ ഭീഷണി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...