തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഡോ. ശശികല, ഡോ. പി.ബി ഗുജറാള്‍, ഡോ. എ.കെ ഉന്മേഷ് ഉള്‍പ്പെടെ എട്ട് പേരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ കേസില്‍ നിര്‍ണായകമാകും. നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്.
2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ നയനാ സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് മ്യൂസിയം പോലീസ് അന്വേഷണം നടത്തിയത്.