പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും വയോമിത്രത്തിന്റെയും ആഭിമുഖ്യത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭയൽ പ്രവര്‍ത്തിക്കുന്ന വയോമിത്രം മെഡിക്കൽ ടീമിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. നഗരസഭയിൽ വെച്ച് നടന്ന ക്യാമ്പ് ആര്യോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. കൌണ്‍സിലർ സുമേഷ് ബാബു, മെഡിക്കൽ ഓഫീസർ ഡോ.റിതു റെയ്ച്ചൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു ജോർജ്ജ്, രാജീവ്, സുജിത, ജെ.പി.എച്ച്.എൻ ഗംഗാദേവി പിള്ള, സ്റ്റാഫ് നഴ്സ് ഷീജ.കെ.എസ്, നിഷ ബീഗം, കോർഡിനേറ്റർ പ്രേമ ദിവാകരൻ എന്നിവർ പങ്കെടുത്തു.
ശുചീകരണ വിഭാഗം തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി
RECENT NEWS
Advertisment