കൊല്ലം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കരുത് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ആളെക്കിട്ടുന്നില്ല ഡി എംഒയ്ക്ക് ട്രാന്‍സ് പോർട്ട് ഓഫീസറുടെ കത്ത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്‍പ്പറേഷന്‍ നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു.
സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ചെല്ലുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് കൊല്ലം ഡി.ടി.ഒയുടെ അഭ്യര്‍ത്ഥന. ഇക്കാര്യം രേഖാമൂലം ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറോടും അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുന്നവരല്ല ഭാഗ്യവശാല്‍ ജില്ലയിലെ ഡി.എം.ഒ. കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അപേക്ഷ കിട്ടിയ മാത്രയില്‍ തന്നെ നടപടിയെടുത്തു.
ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്‌ബോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി. ”കെ.എസ്.ആര്‍.ടി.സി കൊല്ലം യൂണിറ്റിലെ ജീവനക്കാര്‍ക്ക് കൊല്ലം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ധാരാളം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു നല്‍കുന്നതിനാല്‍ മെഡിക്കല്‍ ലീവിലുളള ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുന്നതായും ഇതുമൂലം ദിനംപ്രതി ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യേണ്ടി വരുന്നതായും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ആയതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എല്ലാ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കുന്നു..”ഇതാണ് ഉത്തരവില്‍ പറയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും വൈകുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാരടക്കം പല ജീവനക്കാരും മറ്റുജോലികള്‍ക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്.
ഇതിന് വേണ്ടി ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുക്കുന്നതും പതിവാണ്.ഇതെ തുടര്‍ന്ന് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ആളെക്കിട്ടുന്നില്ല. അതു കൊണ്ടാണ് അറ്റകൈ പ്രയോഗം എന്നനിലിയില്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഡി.എം.ഒയ്ക്ക് കത്ത് നല്‍കിയത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————