തിരുവനന്തപുരം : ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയ ശേഷം സര്‍ക്കാരാശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ ചികിത്സിക്കാതെ സ്വകാര്യ പ്രാക്ടീസിന് പോവുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്കെതിരെയാവും നടപടികള്‍. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ക്ലിനിക്കല്‍ ഡ്യൂട്ടിയ്ക്ക് കൃത്യസമയത്ത് എത്താതവരെയും ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരെയും പിടിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അഭ്യന്തര ഓഡിറ്റ് നടത്തും.
ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈമാസം ഒന്ന് മുതല്‍ 15വരെയുള്ള ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്. ഇതിനായി പ്രത്യേക ഫോര്‍മാറ്റ് നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും ചെയ്ത ജോലി വേര്‍തിരിച്ച് പ്രത്യേകം രേഖപ്പെടുത്താനുള്ള സൗകര്യം ഇതിലുണ്ട്. ഈ മാസം 15ന് ശേഷം വകുപ്പ് മേധാവിമാര്‍ക്ക് ഇത് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വകുപ്പ് മേധാവിമാര്‍ ഇത് പ്രിന്‍സിപ്പലിന് കൈമാറണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ) നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പലാണ് ഇന്റേണല്‍ ഓഡിറ്റ് നടത്തുന്നത്. വരും ദിവസങ്ങളില്‍ മറ്റ് മെഡിക്കല്‍ കോളേജുകളിലും സമാനമായ രീതിയില്‍ ഓഡിറ്റ് ആരംഭിക്കും.
രാവിലെ എട്ട് മുതല്‍ വൈകിട്ട് 3വരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വകുപ്പ് മേധാവിമാര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം. എന്നാല്‍ പലരും ഇത് പാലിക്കുന്നില്ല. ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം രാവിലെ എട്ട് മണിയ്ക്ക് ജോലിയ്ക്ക് എത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ വന്നാല്‍ വകുപ്പ് മേധാവിയ്ക്ക് പരമാവധി അരമണിക്കൂര്‍ ഇളവ് നല്‍കാം. അതില്‍ കൂടുതല്‍ വേണമെങ്കില്‍ പ്രിന്‍സിപ്പലിന്‍റെ അനുമതി വേണം.
ഇന്റേണല്‍ ഓഡിറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എല്ലാവിഭാഗം ഡോക്ടര്‍മാരുടെയും യോഗം പ്രിന്‍സിപ്പലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. രാവിലെ 10ന് എത്തി ഉച്ചയ്ക്ക് ഒന്നിന് മടങ്ങുന്നവരാണ് ഏറെയും. മറ്റു ചിലര്‍ കൃത്യമായി എത്താറുമില്ല. എന്നാല്‍ ഒരു വിഭാഗം കൃത്യമായി ഡ്യൂട്ടിക്ക് എത്തുകയും അധിക സമയം കൂടി ജോലി ചെയ്താണ് മടങ്ങുന്നത്. പണിയെടുക്കുന്നവര്‍ ഇരട്ടിപണിയെടുക്കേണ്ടി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് പണിയെടുക്കാതെ ശമ്പളം വാങ്ങുന്നതിനെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ അസ്വാരസ്യങ്ങളുണ്ട്. 12 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുണ്ടെന്നും അവരുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും വകുപ്പ് മേധാവിമാര്‍ ഉള്‍പ്പെടെ ഡി.എം.ഇയെ അറിയിച്ചിരുന്നു.
ഡോക്ടര്‍മാര്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തി സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് കൃത്യമായി ജോലി സമയം നിശ്ചയിക്കാനാകില്ലെന്നും ശസ്ത്രക്രിയ ദിവസങ്ങളില്‍ മണിക്കൂറുകളോളം അധികമായി ജോലി ചെയ്യുന്നത് കണക്കിലെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ അധിക സമയം ജോലി ചെയ്യുന്ന എത്ര പേരുണ്ട് എന്നത് ഉള്‍പ്പെടെ വിലയിരുത്താനാണ് ഇന്റേണല്‍ ഓഡിറ്റ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]